കലാപ സാധ്യത, കാര്യങ്ങള്‍ കൈവിട്ട് പോയേക്കാമെന്ന് പൊലീസ്..? വിഴിഞ്ഞത്ത് സ്‌പെഷ്യല്‍ പൊലീസ് ഓഫീസറായി നിശാന്തിനി; ക്രമസമാധാനത്തിന് നാല് എസ്.പിമാരും ഡിവൈഎസ്പിമാരും അടങ്ങുന്ന സംഘം; 36 പൊലീസുകാര്‍ അക്രമിക്കപ്പെട്ട സംഭവം അതീവഗുരുതരം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: വിഴിഞ്ഞത്ത് കലാപ സാധ്യത സംശയിക്കുന്നതിനെ തുടര്‍ന്ന് സ്‌പെഷ്യല്‍ പൊലീസ് ഓഫീസറായി ഡിഐജി ആര്‍.നിശാന്തിനിയെ നിയമിച്ചു. ഡി.ഐ.ജിക്ക് കീഴില്‍ നാല് എസ്.പിമാരും ഡിവൈഎസ്പിമാരും അടങ്ങുന്ന സംഘത്തിന് ക്രമസമാധാനപാലനത്തോടൊപ്പം വിഴിഞ്ഞം സംഘര്‍ഷത്തെക്കുറിച്ചുള്ള അന്വേഷണവും നടത്താന്‍ നിര്‍ദ്ദേശമുണ്ട്. ഡിസിപി അജിത്കുമാര്‍,കെ.ഇ. ബൈജു, മധുസൂദനന്‍ എന്നിവര്‍ സംഘത്തിലുണ്ട്.
പൊലീസ് സ്റ്റേഷന്‍ തന്നെ ആക്രമിക്കപ്പെടുകയും 36 പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം അങ്ങേയറ്റം ഗുരുതരമാണെന്നും ഇനിയുള്ള ദിവസങ്ങളില്‍ ഏതെങ്കിലും തരത്തില്‍ കാര്യങ്ങള്‍ കൈവിട്ടു പോയേക്കാം എന്നും പൊലീസ് കരുതുന്നു. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരം റേഞ്ച് ഐജി നിശാന്തിനിയെ വിഴിഞ്ഞത്ത് പ്രത്യേക ചുമതല നല്‍കി നിയമിക്കുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍ അജിത്ത് കുമാര്‍ ആണ് നിശാന്തിനിയെ സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവനന്തപുരം സിറ്റിയിലെ ക്രമസമാധാന ചുമതല നിര്‍വഹിക്കുന്ന ഡിസിപി അജിത്ത് കുമാറിനൊപ്പം ക്രൈംബ്രാഞ്ച് എസ്.പി മധുസൂദനന്‍. കെഇ ബൈജു, കെക അജി എന്നീ ഉദ്യോഗസ്ഥരും ചേര്‍ന്ന പൊലീസ് സംഘമായാരിക്കും വിഴിഞ്ഞത്തെ ക്രമസമധാന ചുമതലയും നിലവില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അന്വേഷണവും നിര്‍വഹിക്കുക.