ഇടുക്കിയിൽ വിമാനത്താവളം യാഥാർത്ഥ്യമാക്കുവെന്ന് എൻ ഡി എ സ്ഥാനാർഥി സംഗീത വിശ്വനാഥൻ
ഇടുക്കി :അണക്കരയിൽ വിമാനത്താവള പദ്ധതി യാഥാർത്ഥ്യമാക്കുമെന്ന് എൻ ഡി എ സ്ഥാനാർത്ഥി സംഗീത വിശ്വനാഥൻ പറഞ്ഞു. വർഷങ്ങൾക്ക് മുൻപ് വിമാനത്താവള നിർമ്മാണത്തിന് വിവിധ വകുപ്പുകളുടെ അനുമതി ലഭിച്ചിട്ടുള്ള പ്രദേശം എന്ന നിലയിൽ ചെറുവിമാനങ്ങൾ ഇറങ്ങാവുന്ന ഡൊമസ്റ്റിക് എയർപോർട്ട് അണക്കരയിൽ യാഥാർത്ഥ്യമാക്കും. 13 വർഷം മുൻപാണ് അണക്കരയിൽ ചെറുമാനങ്ങൾ വന്നിറങ്ങുന്നതിന് സാധിക്കുന്ന തരത്തിൽ നിർമ്മിക്കുന്നതിനുള്ള പ്രാരംഭ നടപടികൾക്ക് തുടക്കമിട്ടത്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെയും എയർപോർട്ട് അതോറിറ്റിയുടെ പ്രതിരോധ വകുപ്പിന്റെയും അനുമതി ലഭിക്കുകയും വിവിധ സാങ്കേതിക പഠനങ്ങൾ ഉൾപ്പെടെ പൂർത്തിയാക്കുകയും ചെയ്തിരുന്നു. എന്നാൽ പദ്ധതി ലക്ഷ്യം കണ്ടില്ല.
ഇതേ തുടർന്ന് സ്ഥലം ഏറ്റെടുത്ത് നൽകുന്നതിനായി സംസ്ഥാന സർക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിൽ ശ്രമങ്ങൾ നടക്കുന്നതിനിടയിലാണ് ചില കേന്ദ്രങ്ങളിൽ നിന്നും പ്രതിഷേധങ്ങൾ ഉയർന്നത്. പദ്ധതിയുടെ പ്രവർത്തനങ്ങൾ നിലയ്ക്കുകയും ചെയ്തു.
വലിയ വിമാനത്താവളം വരുമ്പോൾ കൂടുതൽ സ്ഥലങ്ങൾ ഏറ്റെടുക്കേണ്ടി വരുമെന്നും ആളുകളെ പുതിയ വരുമെന്നുള്ള പ്രചാരണങ്ങൾ ആണ് വിമാനത്താവള പദ്ധതി വിജയമാകാഞ്ഞത്. എൻഡിഎയ്ക്ക് അവസരം ലഭിച്ചാൽ ഈ പദ്ധതി യാഥാർത്ഥ്യമാക്കും, അണക്കരയിൽ ഒരു ഡൊമസ്റ്റിക് എയർപോർട്ട് യാഥാർത്ഥ്യമാക്കി ഇടുക്കിയുടെ ടൂറിസ്റ്റ് വ്യാപാര മേഖലകളിൽ ഏറ്റവും കൂടുതൽ മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കുമെന്നും പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group