play-sharp-fill
പഞ്ചായത്തിൽ അസിസ്റ്റൻ്റ് എഞ്ചിനീയറില്ലാതായിട്ട് ഒരു വർഷം; വിവിധ പദ്ധതി നിർവ്വഹണം ഉൾപ്പെടെ എല്ലാ പ്രവർത്തനങ്ങളും നിലച്ചു; അസിസ്റ്റന്റ് എഞ്ചിനീയറെ സ്ഥലംമാറ്റിയത് സിപിഎം ഘടകക്ഷി നിർമിക്കുന്ന ജില്ലാ കമ്മിറ്റി ഓഫീസിന് അനുമതി നിഷേധിച്ചതോടെ; അടിയന്തരമായി നിയമനം നടത്തിയില്ലെങ്കിൽ പ്രതിഷേധത്തിനൊരുങ്ങി ജനങ്ങൾ

ഇടുക്കി: ഒരു വർഷമായി അസിസ്റ്റൻ്റ് എഞ്ചിനീയറില്ലാതെ ഇടുക്കിയിലെ വാഴത്തോപ്പ് പഞ്ചായത്ത്. സ്ഥലംമാറ്റിയ എഞ്ചീനിയർക്ക് പകരം പുതിയ ആളെ നിയമിക്കാത്തതാണ് പ്രതിസന്ധിയിലേക്ക് നയിച്ചത്.

പഞ്ചായത്തിന്റെ വിവിധ പദ്ധതി നിർവ്വഹണം ഉൾപ്പെടെ എല്ലാ പ്രവർത്തനങ്ങളും നിലച്ച അവസ്ഥയിലാണ്. ഒരു അസിസ്റ്റന്റ് എഞ്ചിനീയറും രണ്ട് ഓവർസീയർമാരുമാണ് പഞ്ചായത്തിൽ ഉണ്ടായിരുന്നത്. സിപിഎമ്മിനാണ് പഞ്ചായത്തിന്റെ ഭരണചുമതല.

സിപിഎമ്മിന്റെ ഒരു ഘടകക്ഷി ചെറുതോണിയിൽ നിർമിക്കുന്ന ജില്ലാ കമ്മിറ്റി ഓഫീസിന് അനുമതി നിഷേധിച്ചതോടെയാണ് അസിസ്റ്റന്റ് എഞ്ചിനീയറെ സ്ഥലംമാറ്റിയത്. രണ്ട് ഓവർസീയർമാരെ രണ്ട് മാസം മുമ്പാണ് സ്ഥലംമാറ്റിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ ഒരു ക്ലർക്ക് മാത്രമാണ് ഓഫീസിലുള്ളത്. ഇതോടെ പഞ്ചായത്ത് പ്രവർത്തനങ്ങൾ പൂർണമായും അവതാളത്തിലായി. നിർമാണ പ്രവർത്തനങ്ങളും നിലച്ചു. കെട്ടിടത്തിന് നമ്പർ നൽകുന്നതിനും സ്ഥലത്തിന്റെ ഫിറ്റ്നസ് പരിശോധിക്കുന്നതിനുമായി നിരവധി അപേക്ഷകളാണ് ദിനംപ്രതി ഓഫീസിലേക്ക് എത്തുന്നത്.

തകർന്നുകിടക്കുന്ന പഞ്ചായത്ത് റോഡുകളുടെ പ്രവർത്തനങ്ങളും അനിശ്ചിതാവസ്ഥയിലാണ്. അസിസ്റ്റന്റ് എഞ്ചിനീയറെയും ഓവർസീയറെയും അടിയന്തരമായി നിയമിച്ചില്ലെങ്കിൽ പ്രതിഷേധിക്കുമെന്ന് ജനങ്ങൾ വ്യക്തമാക്കി.