ഇടുക്കി വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനല്ലെന്ന് കോടതി ;പ്രതിയെ വെറുതെ  വിട്ടു.

ഇടുക്കി വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനല്ലെന്ന് കോടതി ;പ്രതിയെ വെറുതെ വിട്ടു.

സ്വന്തം ലേഖിക

ഇടുക്കി : ഇടുക്കി വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അർജുൻ കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ചു .കട്ടപ്പന സ്പെഷ്യൽ അതിവേഗ കോടതിയുടേതാണ് വിധി . പ്രതിക്കതിരെയുള്ള കുറ്റകൃത്യങ്ങൾ പ്രോസിക്യൂഷന് തെളിയിക്കാനായില്ല .

ബലാത്സംഗം ,കൊലപാതകം ,പോക്‌സോ നിയമത്തിലെ മറ്റുവകുപ്പുകൾ എന്നിവ ചേർത്ത് രണ്ടര വര്ഷം മുമ്പാണ് പ്രതിയായ അർജ്ജുനെ പോലീസ് അറസ്റ്റ് ചെയ്യുന്നത് . യഥാർത്ഥ നീതി നടപ്പിലാക്കിയെന്നും ,യഥാർത്ഥ പ്രതി ആരെന്ന് കണ്ടെത്തണമെന്നും, നഷ്ടപരിഹാരം ആവശ്യപെടുമെന്നും പ്രതിഭാഗം വക്കീൽ മാധ്യമങ്ങളോട് പറഞ്ഞു .കൃത്രിമ തെളിവുകളും ,സാക്ഷികളുമാണ് വാദിഭാഗം
ഹാജരാക്കിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ കോടതി പ്രതിക്കെതിരെയുള്ള ശാസ്ത്രീയമായ തെളിവുകൾ പരിശോധിച്ചില്ലെന്നും ,ഒറ്റ വാക്കിൽ വിധിപറയുകയായിരുന്നെന്നും ആരോപണം ഉയർന്നു.ഈ വിധി കോടതിയുടെ വൻ വീഴ്ചയെന്നും ,അപ്പീൽ സാധ്യത പരിശോധിക്കുമെന്നും ബാലാവകാശ കമ്മീഷൻ പറഞ്ഞു. കോടതിക്ക് പുറത്ത് കുട്ടിയുടെ ബന്ധുക്കൾ പ്രതിഷേധിച്ചു .