play-sharp-fill
ഇടുക്കി വണ്ടൻമേട്ടിൽ ഭര്‍ത്താവിനെ കുടുക്കാന്‍ പഞ്ചായത്ത് അംഗമായിരുന്ന  യുവതി വാഹനത്തില്‍ എംഡിഎംഎ ഒളിപ്പിച്ച കേസ്;  ഒരാള്‍ കൂടി അറസ്റ്റിൽ

ഇടുക്കി വണ്ടൻമേട്ടിൽ ഭര്‍ത്താവിനെ കുടുക്കാന്‍ പഞ്ചായത്ത് അംഗമായിരുന്ന യുവതി വാഹനത്തില്‍ എംഡിഎംഎ ഒളിപ്പിച്ച കേസ്; ഒരാള്‍ കൂടി അറസ്റ്റിൽ

സ്വന്തം ലേഖകൻ

ഇടുക്കി : ഭര്‍ത്താവിനെ കുടുക്കാന്‍ എല്‍ഡിഎഫ് പഞ്ചായത്ത് അംഗമായിരുന്ന യുവതി വാഹനത്തില്‍ എംഡിഎംഎ ഒളിപ്പിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കോഴിക്കോട് പാലാഴി സ്വദേശി സരോവരം വീട്ടില്‍ ശ്യാം റോഷ് (25) ആണ് പിടിയിലായത്.


ഇക്കഴിഞ്ഞ ഫെബ്രുവരി 24 നാണ് വാഹനത്തില്‍ ലഹരി മരുന്നായ എംഡിഎംഎ ഒളിപ്പിച്ചു വെച്ചത്‌. ഭര്‍ത്താവിനെ കുടുക്കാന്‍ കാമുകനുമായി ചേര്‍ന്ന് ശ്രമിച്ച സംഭവത്തില്‍ വണ്ടന്‍മേട് പഞ്ചായത്തിലെ 11-ാം വാര്‍ഡ് അംഗമായിരുന്ന സൗമ്യ എബ്രഹാം നേരത്തെ അറസ്റ്റിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൗമ്യയ്ക്ക് എംഡിഎംഎ ലഭ്യമാക്കിയത് ശ്യാം റോഷാണ്. ഇയാള്‍ കോഴിക്കോട് നിന്ന് മയക്കുമരുന്ന് കൊച്ചിയില്‍ എത്തിച്ചു നല്‍കുകയായിരുന്നു.

സൗമ്യയുടെ കൈവശം മയക്കുമരുന്ന് എത്തിച്ചു നല്‍കിയ ഷാനവാസ്, ഷെഫീന്‍ ഷാ എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. സൗമ്യയുടെ കാമുകന്റെ സഹായികളായിരുന്നു ഷാനവാസും ഷെഫീന്‍ ഷായും. ഗള്‍ഫിലുള്ള കാമുകന്റെ ആസൂത്രണം അനുസരിച്ചാണ് കോഴിക്കോട് നിന്ന് എത്തിച്ച മയക്കുമരുന്ന് ഇരുവരും ചേര്‍ന്ന് യുവതിയ്ക്ക് കൈമാറിയത്.