play-sharp-fill
പുറ്റടിയില്‍  വീടിനു തീ പിടിച്ച്‌  ദമ്പതികൾ  മരിച്ച സംഭവം, ആത്മഹത്യയെന്ന് സ്ഥിരീകരിച്ചു  പോലീസ്;കുടുംബ പ്രശ്‌നങ്ങള്‍ ആണ് ആത്മഹത്യയ്‌ക്ക് കാരണം , ഇത് വ്യക്തമാക്കുന്ന വാട്ട്സ്ആപ്പ്  സന്ദേശങ്ങള്‍ കുടുംബ  ഗ്രൂപ്പില്‍ അയച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി

പുറ്റടിയില്‍ വീടിനു തീ പിടിച്ച്‌ ദമ്പതികൾ മരിച്ച സംഭവം, ആത്മഹത്യയെന്ന് സ്ഥിരീകരിച്ചു പോലീസ്;കുടുംബ പ്രശ്‌നങ്ങള്‍ ആണ് ആത്മഹത്യയ്‌ക്ക് കാരണം , ഇത് വ്യക്തമാക്കുന്ന വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ കുടുംബ ഗ്രൂപ്പില്‍ അയച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി

സ്വന്തം ലേഖിക

ഇടുക്കി: പുറ്റടിയില്‍ വീടിനു തീ പിടിച്ച്‌ ദമ്പതികൾ മരിച്ച സംഭവം ആത്മഹത്യയാണെന്ന് സ്ഥിതീകരിച്ച്‌ പോലീസ്. കുടുംബ പ്രശ്‌നങ്ങള്‍ ആണ് ആത്മഹത്യയ്‌ക്ക് കാരണമെന്ന് കട്ടപ്പന ഡിവൈഎസ്പി വി.എ.നിഷാദ് മോന്‍ പറഞ്ഞു. ഇത് വ്യക്തമാക്കുന്ന സന്ദേശങ്ങള്‍ കുടുംബ വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ അയച്ചിട്ടുണ്ട്.


അണക്കരയില്‍ വ്യാപാരം നടത്തുന്ന രവീന്ദ്രന്‍, ഭാര്യ ഉഷ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മകള്‍ ശ്രീധന്യയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആത്മഹത്യ ചെയ്യാന്‍ പോകുന്നുവെന്ന തരത്തിലുള്ള സന്ദേശങ്ങള്‍ കുടുംബ ഗ്രൂപ്പുകളിലും മറ്റും അയച്ചിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. രവീന്ദ്രന്‍ തന്റെ സുഹൃത്തായ ഒരാളില്‍ നിന്നും 50,000 രൂപയോളം കടം വാങ്ങിയിരുന്നു. ഇതില്‍ 3000 രൂപയോളം ഇന്നലെ രാത്രി അയച്ചു കൊടുത്തിരുന്നു.

ഇത് മാത്രമേ തിരികെ തരാനുള്ളു എന്നും, യാത്ര ചോദിക്കുകയാണെന്നും സുഹൃത്തിനും സന്ദേശം അയച്ചിരുന്നു. നിലവില്‍ വീടിനുള്ളില്‍ ഫോറന്‍സിക് സംഘമടക്കം പരിശോധന നടത്തുന്നുണ്ട്.