വെള്ളയും വെള്ളയും വേഷം ഉള്ളില്‍ ചെകുത്താന്‍..! ചിന്നമ്മയെ ഗ്യാസ് തുറന്ന് വിട്ട് തീ കൊളുത്തി കൊന്ന തോമസ് വര്‍ഗീസ് സ്ഥലത്തെ പ്രധാന പൊതുപ്രവര്‍ത്തകന്‍; കരാട്ടെ ബ്ലാക്ക് ബെല്‍റ്റായതിനാല്‍ പ്രതിരോധത്തെ തടുത്തത് അനായാസം; കുടുംബവുമായി അകന്ന് ഏകാന്ത ജീവിതം നയിച്ച പ്രതിയെപ്പറ്റി ചിന്നമ്മ മുന്‍പും സംശയങ്ങള്‍ പങ്കുവച്ചിരുന്നുവെന്ന് അയല്‍വാസികള്‍; പുറംലോകം അറിയാതെ പോകുമായിരുന്ന കൊലപാതകം തെളിയിച്ചത് ഇടുക്കി ജില്ലാ പൊലീസ് മേധാവി വി.യു കുര്യാക്കോസിന്റെയും കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോന്റെയും അന്വേഷണ മികവ്

വെള്ളയും വെള്ളയും വേഷം ഉള്ളില്‍ ചെകുത്താന്‍..! ചിന്നമ്മയെ ഗ്യാസ് തുറന്ന് വിട്ട് തീ കൊളുത്തി കൊന്ന തോമസ് വര്‍ഗീസ് സ്ഥലത്തെ പ്രധാന പൊതുപ്രവര്‍ത്തകന്‍; കരാട്ടെ ബ്ലാക്ക് ബെല്‍റ്റായതിനാല്‍ പ്രതിരോധത്തെ തടുത്തത് അനായാസം; കുടുംബവുമായി അകന്ന് ഏകാന്ത ജീവിതം നയിച്ച പ്രതിയെപ്പറ്റി ചിന്നമ്മ മുന്‍പും സംശയങ്ങള്‍ പങ്കുവച്ചിരുന്നുവെന്ന് അയല്‍വാസികള്‍; പുറംലോകം അറിയാതെ പോകുമായിരുന്ന കൊലപാതകം തെളിയിച്ചത് ഇടുക്കി ജില്ലാ പൊലീസ് മേധാവി വി.യു കുര്യാക്കോസിന്റെയും കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോന്റെയും അന്വേഷണ മികവ്

സ്വന്തം ലേഖകന്‍

ചെറുതോണി: ഇടുക്കി നാരകക്കാനത്തെ വീട്ടമ്മയെ ഗ്യാസ് തുറന്ന് വിട്ട് തീകൊളുത്തിക്കൊന്ന കേസില്‍ പ്രതി പിടിയില്‍. കുമ്പിടിയമാക്കല്‍ ചിന്നമ്മ ആന്റണിയെ കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസിയും പൊതു പ്രവര്‍ത്തകനുമായ നാരകക്കാനം വെട്ടിയാങ്കല്‍ തോമസ് വര്‍ഗീസ് (സജി-54) ആണ് പിടിയിലായത്. കമ്പത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. മോഷണം തടഞ്ഞപ്പോഴാണ് ചിന്നമ്മയെ കൊലപ്പെടുത്തിയതെന്ന്് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. സ്ഥലത്തെ പ്രധാന പൊതുപ്രവര്‍ത്തകനായ ഇയാള്‍ കുടുംബവുമായി അകന്നാണ് കഴിയുന്നത്. കരാട്ടെ ബ്ലാക്ക് ബെല്‍റ്റായതിനാല്‍ കൊലപാതക സമയത്ത് ചിന്നമ്മ നടത്തിയ പ്രതിരോധങ്ങളെ പ്രതിക്ക് അനായാസം തടുക്കാനായി.

സംഭവം നടന്ന സമയത്ത് ചിന്നമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മകനും മരുമകളും ഇവരുടെ മൂന്ന് മക്കളുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. കൊച്ചുമകള്‍ സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ ചിന്നമ്മയുടെ മൃതദേഹം കണ്ടത്. ഗ്യാസ് സിലിണ്ടര്‍ മറിഞ്ഞ് വീണുകിടക്കുന്ന നിലയിലായിരുന്നു. അപകടമാണെന്നാണ് ആദ്യം കരുതിയത്. ചിന്നമ്മയുടെ വീട്ടില്‍നിന്നു മോഷ്ടിച്ച വളയും മാലയും ഇയാള്‍ പണയം വച്ചു.വെട്ടുകത്തിയുടെ പുറകുവശം കൊണ്ട് തലക്ക് അടിച്ചുവീഴ്ത്തിയ ശേഷം വെട്ടി. തുടര്‍ന്ന് ജീവനോടെ കത്തിച്ചു കൊല്ലുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് നാലരയോടെയാണ് ചിന്നമ്മ ആന്റണിയെ വീടിനുള്ളില്‍ കത്തിക്കരിഞ്ഞു മരിച്ചനിലയില്‍ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവം മോഷണത്തിനിടെ നടന്ന കുറ്റകൃത്യമെന്നു പൊലീസ് സ്ഥിരീകരിച്ചിരുന്നു. വീട്ടമ്മ ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയത്. വീടിനെയും വീട്ടുകാരെയും കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണു സംഭവത്തിനു പിന്നിലെന്നും പൊലീസ് കണ്ടെത്തി. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് സജി കുടുങ്ങിയത്.

അന്വേഷണത്തിന്റെ ഭാഗമായി ഒട്ടേറെ പ്രദേശവാസികളെയും അതിഥിത്തൊഴിലാളികളെയും കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്തിരുന്നു. ഗ്രാമീണമേഖലയില്‍ സിസിടിവി ക്യാമറകള്‍ ഏറെ ഇല്ലാത്തത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചു. മൊബൈല്‍ ലൊക്കേഷനും ഫോണ്‍ വിളികളും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

കൊല്ലപ്പെട്ട ചിന്നമ്മയുടെ മകന്റെ മകളാണ് സംഭവം ആദ്യം കണ്ടത്. ചായക്കട നടത്തുകയായിരുന്ന പിതാവിനെയും നാട്ടുകാരെയും അറിയിച്ചതിനെ തുടര്‍ന്ന് ഇവരെത്തിയാണ് തീയണച്ചത്. ചിന്നമ്മ ആരോഗ്യവതിയും ഗ്യാസ് സ്റ്റൗ ഉപയോഗിക്കുന്നതിന് പരിചയം നേടിയിട്ടുള്ളയാളുമാണ്. രണ്ട്, മൂന്ന് സ്റ്റൗവുകള്‍ ഒന്നിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിനും പരിചയമുള്ളയാളാണ്. അപകടമുണ്ടായാല്‍ നേരിടാനുള്ള കഴിവുമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ചിന്നമ്മ ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവുമില്ല. അതിനാല്‍ തന്നെ ഇതു കൊലപാതകമെന്ന നിഗമനത്തില്‍ എത്തുകയായിരുന്നു.

ഇടുക്കി ജില്ലാ പൊലീസ് മേധാവി വി.യു കുര്യാക്കോസ് ഐപിഎസിന്റെ നേതൃത്വത്തില്‍ കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോന്‍, തങ്കമണി എസ്എച്ച്ഓമാരായ എ.അജിത്ത്, വിശാല്‍ ജോണ്‍സണ്‍, നവാസ് വി.എസ്, ബിനു ബി.എസ്, എസ്‌ഐമാരായ സജിമോന്‍ ജോസഫ്, അഗസ്റ്റിന്‍, ബെന്നി ബേബി, ബാബു കെ.എം, ഗ്രേഡ് എസ്‌ഐ സുബൈര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സിനോജ് ജോസഫ്, എബിന്‍ ജോസ്, സതീഷ് ഡി, ഷാനു എം വാഹിദ്, ടിനോജ്, ജോഷി, സിനോജ് പി.ജെ, സിവില്‍ പൊലീസ് ഓഫീസര്‍മാരായ അനീഷ്, സന്ദീപ്, ബിനീഷ്, അരുണ്‍ കുമാര്‍ നായര്‍, ജോബി തോമസ്, അനസ്, വനിതാ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ടെസി ജോസഫ്, രജിതാ എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷണത്തില്‍ പങ്കാളികളായത്.