വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന; ഇടുക്കി ഇരട്ടയാറിൽ വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവ് അറസ്റ്റിൽ

വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന; ഇടുക്കി ഇരട്ടയാറിൽ വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖിക

ഇടുക്കി: കഞ്ചാവ് നട്ടു പരിപാലിച്ചു പോന്ന യുവാവ് പിടിയിൽ.

ഇരട്ടയാർ ടണൽസൈറ്റ് ഓലിക്കരോട്ട് വീട്ടിൽ ജോസഫ് മകൻ പ്രവീൺ (36)നെയാണ് ഇടുക്കി ജില്ലാ പോലീസ് മേധാവി വി യു കുര്യാക്കോസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ നേതൃത്വത്തിൽ ഡാൻസാഫ്ടീം അംഗങ്ങളും കട്ടപ്പന പോലീസും ചേർന്ന് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിടിയിലായ പ്രവീൺ സ്വന്തം വീട് കേന്ദ്രീകരിച്ചാണ് വിദ്യാർത്ഥികൾ അടക്കമുള്ള ആളുകൾക്ക് കഞ്ചാവ് വില്പന നടത്തിവന്നിരുന്നത്. വീടിനോട് ചേർന്ന് നാല് കഞ്ചാവ് തൈകൾ നട്ടു പരിപാലിച്ചു പോന്നിരുന്നതും പരിശോധനയിൽ കണ്ടെത്തി.

വീട്ടിൽ നിരവധി ആളുകൾ വന്നു പോകുന്നതിന്റെ അടിസ്ഥാനത്തിൽ നിരന്തര നിരീക്ഷണങ്ങൾക്കും അശാന്ത പരിശ്രമത്തിനും ഒടുവിലാണ് അതിസാഹസികമായി പ്രതിയെ പിടികൂടിയത്. പിടികൂടുമ്പോൾ ഇയാളുടെ കൈവശം വിൽപ്പനയ്ക്കായി കരുതിയിരുന്ന 6 പൊതി കഞ്ചാവ് ഉണ്ടായിരുന്നു.

വില്പനയ്ക്ക് കഞ്ചാവ് ലഭിക്കുന്നത് എവിടെ നിന്നാണെന്നും മറ്റേതെങ്കിലും ഇടനിലക്കാർ ഉണ്ടോ എന്നും കൂടുതൽ ആയി അന്വേഷിക്കേണ്ടതുണ്ടെന്ന് കട്ടപ്പന ഡിവൈഎസ്പി വിഎ നിഷാദ് മോൻ പറഞ്ഞു അന്വേഷണ സംഘത്തിൽ ജില്ലാ ഡാൻസാഫ് ടീം അംഗങ്ങളായ സതീഷ് ഡി, സുദീപ്,അനൂപ്, ബിനീഷ്, ടോം സ്കറിയ എന്നിവരാണ് ഉണ്ടായിരുന്നത്