play-sharp-fill
ജോലിചെയ്യുന്ന സ്ഥാപനത്തിൽ നിന്നും കോടികൾ വില വരുന്ന സ്ഥലങ്ങളുടെ ആധാരങ്ങളും ചെക്ക് ലീഫുകളും മോഷ്ടിച്ചു; സ്ഥാപന ഉടമയെ ഭീഷണിപ്പെടുത്തി വൻതുക തട്ടിയെടുക്കാൻ ശ്രമം;  കട്ടപ്പന സ്വദേശികളായ രണ്ടുപേർ പിടിയിൽ

ജോലിചെയ്യുന്ന സ്ഥാപനത്തിൽ നിന്നും കോടികൾ വില വരുന്ന സ്ഥലങ്ങളുടെ ആധാരങ്ങളും ചെക്ക് ലീഫുകളും മോഷ്ടിച്ചു; സ്ഥാപന ഉടമയെ ഭീഷണിപ്പെടുത്തി വൻതുക തട്ടിയെടുക്കാൻ ശ്രമം; കട്ടപ്പന സ്വദേശികളായ രണ്ടുപേർ പിടിയിൽ

സ്വന്തം ലേഖകൻ

കട്ടപ്പന: സ്വകാര്യ സ്ഥാപനത്തിൽ നിന്നും കോടികൾ വില വരുന്ന സ്ഥലങ്ങളുടെ ആധാരങ്ങളും ചെക്ക് ലീഫുകളും മോഷ്ടിച്ച സംഭവത്തിൽ പ്രതികൾ അറസറ്റിൽ. കട്ടപ്പന പടികര ജോസഫിന്റെ സ്ഥാപനത്തിലെ ജീവനക്കാരായിരുന്ന കട്ടപ്പന ഇലവൻകുന്നിൽ വീട്ടിൽ ജോബി(30) തൂക്കുപാലം മേലാട്ട് വീട്ടിൽ പ്രവീൺ എന്നിവരാണ് പിടിയിലായത്.

ജോസഫിന്റെ സ്ഥാപനത്തിൽ ജോലി ചെയ്തു വന്നിരുന്ന ജോബി കോടികൾ വില വരുന്ന സ്ഥലങ്ങളുടെ ആധാരങ്ങളും ചെക്ക് ലീഫുകളും ഉൾപ്പെടെ മോഷ്ടിച്ചു കൊണ്ടുപോയി ഭീഷണിപ്പെടുത്തി വൻതുക തട്ടിയെടുക്കാൻ ശ്രമിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്മോന്റെ നേതൃത്വത്തിൽ കട്ടപ്പന ഐ. പി വിശാൽ ജോൺസൺ, എസ് ഐ മാരായ സജിമോൻ ജോസഫ്, ഷംസുദ്ദീൻ, എസ് സി പി ഒമാരായ ഷിബു, സിനോജ് പി ജെ, ജോബിൻ ജോസ് സിപിഒ അനീഷ് വി.കെ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

പിടിയിലായ പ്രവീണിന് മുൻപ് പുളിയന്മലയിൽ നിന്നും ഏലയ്ക്ക സ്റ്റോർ ജീവനക്കാരനെ കെട്ടിയിട്ട് ഏലക്കാ മോഷ്ടിച്ച കേസിലെ പ്രതിയാണ്