play-sharp-fill
ഇടുക്കി അടിമാലിയിൽ സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പ്ലസ് ടു വിദ്യാർത്ഥിനി കുഴഞ്ഞ് വീണു മരിച്ചു

ഇടുക്കി അടിമാലിയിൽ സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പ്ലസ് ടു വിദ്യാർത്ഥിനി കുഴഞ്ഞ് വീണു മരിച്ചു

 

സ്വന്തം ലേഖകൻ

ഇടുക്കി: അടിമാലിയിൽ സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പ്ലസ് ടു വിദ്യാർഥിനി ബസ് സ്റ്റോപ്പിൽ കുഴഞ്ഞു വീണു മരിച്ചു.

കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർസെക്കന്ററി സ്കൂളിലെ വിദ്യാർഥിനിയായ വടക്കെ ശല്യാംപാറ പാന്നെപ്പാല അലിയാരുടെ മകൾ അസ്ലഹ (17) ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനായി ബസ്സ്റ്റോപ്പിൽ എത്തിയപ്പോൾ കുഴഞ്ഞു
വീഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ അടിമാലി താലൂക്ക്ആ ശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇടുക്കി മെഡിക്കൽ
കോളേജിൽ പോസ്റ്റ് മോർട്ടത്തിന് അയച്ചു.

ഖബറടക്കം വ്യാഴാഴ്ച്ച വൈകിട്ട് നാലിന് ശല്യാംപാറ മുഹ്യിദീൻ ജുമാ മസ്ജിദ് ഖബർ
സ്ഥാനിൽ. നസീമയാണ് മാതാവ്. ഷാഹുൽ, അഹ്സന, അഫ്ലഹ എന്നിവർ
സഹോദരങ്ങളാണ്.