ഭർത്താവുമായി അകന്നു കഴിഞ്ഞ 27 കാരിയായ വീട്ടമ്മ ദുരൂഹ സാഹചര്യത്തില്‍ വാടക വീട്ടില്‍ മരിച്ച നിലയില്‍; കൂടെ താമസിച്ചിരുന്ന ആണ്‍സുഹൃത്ത് പിടിയിൽ ; ചോദ്യംചെയ്യലില്‍ പരസ്‌പരവിരുദ്ധ മൊഴി നല്‍കിയതോടെയാണു യുവാവിനെ കസ്‌റ്റഡിയില്‍ എടുത്തത്
സ്വന്തം ലേഖകൻ
അടിമാലി: 27 കാരിയായ വീട്ടമ്മ ദുരൂഹ സാഹചര്യത്തില്‍ വാടക വീട്ടില്‍ മരിച്ച നിലയില്‍. പൊളിഞ്ഞപാലം പ്രിയദര്‍ശിനി കോളനിയില്‍ വാടകയ്‌ക്കു താമസിച്ചിരുന്ന മച്ചിപ്ലാവ് കഴുവേലിപാടത്തില്‍ ശ്രീദേവി(27)യാണു മരിച്ചത്.
കൂടെ താമസിച്ചിരുന്ന ആണ്‍സുഹൃത്ത് വാളറ കമ്പിലൈന്‍ സ്വദേശി രാജീവി(29)നെ പോലീസ് കസ്‌റ്റഡിയിലെടുത്തു. ഭര്‍ത്താവ് ബന്ധം ഉപേക്ഷിച്ചു പോയ രണ്ട് കുട്ടികളുടെ മാതാവായ ശ്രീദേവി ആറ് മാസമായി പ്രിയദര്‍ശിനി കോളനിയില്‍ വാടകയ്‌ക്കു താമസിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സുഹൃത്തായ രാജീവും ഇടയ്‌ക്കിടെ വാടക വീട്ടില്‍ എത്തിയിരുന്നു. കഴിഞ്ഞ ദിവസം രാജീവും ശ്രീദേവിയുമായി വഴക്കുണ്ടാക്കി. പിന്നീട് രാജീവ് പുറത്ത് പോയി. വൈകിട്ട് അഞ്ചോടെ തിരികെ വന്നപ്പോള്‍ ശ്രീദേവിയെ ബാത്ത് റൂമില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഇയാള്‍ തുണി മുറിച്ച് എടുത്ത് യുവതിയെ കട്ടിലില്‍ കിടത്തിയശേഷം കെട്ടിടം ഉടമയെ വിളിച്ച് വരുത്തി. പോലീസ് എത്തിയപ്പോള്‍ യുവതിയുടെ മൃതദേഹം കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു.
ചോദ്യംചെയ്യലില്‍ പരസ്‌പരവിരുദ്ധമായ മൊഴി നല്‍കിയതോടെയാണു യുവാവിനെ കസ്‌റ്റഡിയില്‍ എടുത്തത്. മൃതദേഹം പോലീസ് സര്‍ജന്റെ മേല്‍നോട്ടത്തില്‍ പോസ്‌റ്റുമോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് അയച്ചു.
ശ്രീദേവിക്ക് രണ്ടും നാലും വയസുള്ള കുട്ടികളുണ്ട്. എറണാകുളത്ത് അലക്ക് കേന്ദ്രത്തില്‍ ജോലി ചെയ്‌തു വരികയായിരുന്നു താനെന്ന് രാജീവ് മൊഴി നല്‍കി. ശ്രീദേവി വ്യാപാര സ്‌ഥാപനത്തില്‍ ജോലി ചെയ്‌തു വരികയായിരുന്നു.