play-sharp-fill
അച്ഛനെത്തേടിയുളള ഏഴ് വർഷത്തെ അലച്ചിലിന് ഫലം കണ്ടു;മഹാരാഷ്ട്രയിൽ നിന്നും കാണാതായ പിതാവിനെത്തേടി മകനെത്തിയത് 1500 കിലോമീറ്ററുകൾക്കിപ്പുറം ഇടുക്കിയിൽ;അപൂർവ്വ കൂടിക്കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ച് സ്നേഹസദനം

അച്ഛനെത്തേടിയുളള ഏഴ് വർഷത്തെ അലച്ചിലിന് ഫലം കണ്ടു;മഹാരാഷ്ട്രയിൽ നിന്നും കാണാതായ പിതാവിനെത്തേടി മകനെത്തിയത് 1500 കിലോമീറ്ററുകൾക്കിപ്പുറം ഇടുക്കിയിൽ;അപൂർവ്വ കൂടിക്കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ച് സ്നേഹസദനം

സ്വന്തം ലേഖകൻ

ഇടുക്കി: ഏഴ് വര്‍ഷം നീണ്ട അലച്ചിലിനും അന്വേഷണത്തിനും ഒടുവില്‍ ഫലം കണ്ടു. മഹാരാഷ്ട്രയില്‍നിന്നു കാണാതായ അച്ഛനെത്തേടി മകന്‍ രോഹിത് ബാനു അലഞ്ഞത് 7 വര്‍ഷമാണ്.


ഒടുവില്‍ 1500 കിലോമീറ്ററുകള്‍ക്കിപ്പുറം ഇടുക്കിയിലെ തോപ്രാംകുടിയില്‍ നിന്നും അയാള്‍ തന്‍റെ അച്ഛനെ കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിടെ അസീസി സ്നേഹസദനില്‍ കഴിയുകയായിരുന്ന ചന്ദ്രബാനുവിനെ (45) തേടി മകന്‍ രോഹിത് ബാനു അലയാത്ത സ്ഥലങ്ങളില്ല.

വീടുവിട്ടിറങ്ങി പല സ്ഥലങ്ങളിലും അലഞ്ഞു നടന്ന് തൊടുപുഴയിലെത്തിയ ചന്ദ്രബാനുവിനെ കാഞ്ഞാര്‍ പൊലീസാണു 3 വര്‍ഷം മുന്‍പ് ആകാശപ്പറവകള്‍ എന്ന സ്നേഹസദനില്‍ എത്തിച്ചത്.

മഹാരാഷ്ട്ര പൊലീസ് ഈയിടെ കേരളത്തിലെ പൊലീസ് സ്റ്റേഷനുകളില്‍ അന്വേഷിച്ചപ്പോഴാണു കാഞ്ഞാറില്‍ നിന്നു ചന്ദ്രബാനുവിന്‍റെ ഫോട്ടോ കിട്ടിയത്. തുടര്‍ന്നു മകനെ വിവരമറിയിച്ചു. അച്ഛനെ കാണാതാകുമ്പോൾ രോഹിത് ബാനുവിന് 13 വയസ്സാണ് പ്രായം.

അമ്മയും ഇളയ സഹോദരിയും വീട്ടില്‍ കാത്തിരിക്കുന്നതു കൊണ്ട് അച്ഛനുമായി എത്രയും വേഗം വീടണയാനുള്ള തിടുക്കത്തിലായിരുന്നു രോഹിത് ബാനു.