
ഐ.ഡി.ബി.ഐ ബാങ്ക് ലിമിറ്റഡിൽ ജോലി നേടാൻ അവസരം. 1100 ഒഴിവുകളിലേക്ക് ജൂനിയർ അസിസ്റ്റന്റ് മാനേജർമാരെയാണ് നിയമിക്കുന്നത്. ഇന്ത്യയൊട്ടാകെയും, കൊച്ചിയിലുമായി ഒഴിവുകൾ വന്നിട്ടുണ്ട്. താൽപര്യമുള്ള ഉദ്യോഗാർഥികൾ ഓൺലൈനായി മാർച്ച് 19 നുള്ളിൽ അപേക്ഷിക്കണം.
തസ്തികയും ഒഴിവുകളും
ഐ.ഡി.ബി.ഐ ബാങ്ക് ലിമിറ്റഡിൽ ജൂനിയർ അസിസ്റ്റന്റ് മാനേജർ. ആകെ ഒഴിവുകൾ 1100.
ബാങ്കിന്റെ കൊച്ചി മേഖലയിൽ 55 ഒഴിവുകളുണ്ട്. (ജനറൽ 23, എസ്.സി 7, എസ്.ടി 6, ഒ.ബി.സി 14, ഇ.ഡബ്ല്യു.എസ് 5) ഭിന്നശേഷി 1 എന്നിങ്ങനെയാണ് ഒഴിവുകൾ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മേഖല തിരിച്ചുള്ള ഒഴിവുകൾ
ചെന്നൈ- 70, ബംഗളൂരു- 75, ഹൈദരാബാദ് 65, അഹ്മദാബാദ് 70, ഭോപാൽ 55, ഭുവനേശ്വർ 50, ചണ്ഡിഗഢ് 70, ഡൽഹി 130, ഗുവാഹതി 35, കൊൽക്കത്ത 60, ലഖ്നോ 85, മുംബൈ 130, നാഗ്പുർ 50, പട്ന 45, പുണെ 55. അതത് മേഖലാ/സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളിലുള്ളവർക്കാണ് അവസരം. ഒരാൾക്ക് ഒരു മേഖലയിലേക്ക് മാത്രമാണ് അപേക്ഷിക്കാവുന്നത്.
പ്രായപരിധി
20നും 25നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ 2001 മാർച്ച് രണ്ടിനു മുമ്പോ 2006 മാർച്ച് ഒന്നിനു ശേഷമോ ജനിച്ചവരാകരുത്. പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവുണ്ട്.
യോഗ്യത
പ്രാദേശിക ഭാഷാ പരിജ്ഞാനമുണ്ടായിരിക്കണം.
അപേക്ഷാ ഫീസ്
1050 രൂപ. പട്ടികജാതി/വർഗ ഭിന്നശേഷി വിഭാഗങ്ങൾക്ക് 250 മതി.
തിരഞ്ഞെടുപ്പ്
ഓൺലൈൻ ടെസ്റ്റ്, സർട്ടിഫിക്കറ്റ് പരിശോധന, വ്യക്തിഗത അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. സെലക്ഷൻ ടെസ്റ്റിന് കേരളത്തിൽ ആലപ്പുഴ, കണ്ണൂർ, എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ നഗരത്തിലും ലക്ഷദ്വീപിൽ കവരത്തിയിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 6.14 ലക്ഷം മുതൽ 6.50 ലക്ഷം രൂപ വരെയാണ് വാർഷിക ശമ്പളം. മൂന്നു വർഷത്തെ സേവനം പൂർത്തിയാവുമ്പോൾ ഗ്രേഡ് എ ഓഫിസറായി പ്രൊമോഷൻ ലഭിക്കും.
അപേക്ഷിക്കേണ്ട വിധം
വിശദ വിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം ഔദ്യോഗിക വെബ്സൈറ്റായ www.idbibank.in/currentopeningsൽ ലഭ്യമാണ്. താൽപര്യമുള്ളവർ ഐ.ഡി.ബി.ഐ ബാങ്കിന്റെ ഒഫീഷ്യൽ വെബ്സെെറ്റ് സന്ദർശിക്കുക. ശേഷം കരിയർ/ റിക്രൂട്ട്മെന്റ് പേജിൽ നിന്ന് ജൂനിയർ അസിസ്റ്റന്റ് മാനേജർ റിക്രൂട്ട്മെന്റ് തിരഞ്ഞെടുക്കുക. വിശദമായി വായിച്ച് മനസിലാക്കിയതിന് ശേഷം ഓൺലൈനായി മാർച്ച് 19 നുള്ളിൽ അപേക്ഷിക്കണം.
വിജ്ഞാപനം: www.idbibank.in/currentopenings









