Spread the love

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്കിതാ സുവര്‍ണാവസരം. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സഹ സ്ഥാപനമായ കാർഗോ ലോജിസ്റ്റിക് ആൻഡ് അലൈഡ് സർവീസസ് കമ്പനി ലിമിറ്റഡ് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

video
play-sharp-fill

സെക്യൂരിറ്റി സ്ക്രീനർ തസ്തികയിൽ ആണ് നിയമനം. കരിപ്പൂര്‍ ഉൾപ്പെടെ വിവിധ വിമാനത്താവളങ്ങളില്‍ ഒഴിവുകളുണ്ട്. ബിരുദമാണ് അടിസ്ഥാന യോഗ്യത.

​ശമ്പളം: പരിശീലന കാലയളവില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് പ്രതിമാസം 15,000 രൂപ സ്റ്റൈപ്പന്‍റ് ലഭിക്കും. ട്രെയിനിങ് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ആദ്യവര്‍ഷം പ്രതിമാസം 30,000 രൂപയാണ് ശമ്പളം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടാംവര്‍ഷം ഇത് 32,000 രൂപയായും മൂന്നാംവര്‍ഷം 34,000 രൂപയായും വര്‍ധിക്കും. ഇതിനൊപ്പം മറ്റ് ആനുകൂല്യങ്ങളും ഉണ്ടാകും.

എങ്ങനെ അപേക്ഷിക്കാം: https://www.aaiclas.aero/uploads/career/AAICLAS7501778657978.pdf എന്ന ലിങ്കില്‍ കയറി അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്യാം. www.aaiclas.aero എന്ന വെബ് സൈറ്റില്‍ അപേക്ഷ അപ്‍ലോഡ് ചെയ്യണം. കൊറിയര്‍/സ്പീഡ് പോസ്റ്റ് വഴിയുള്ള അപേക്ഷഫോമുകള്‍ സ്വീകരിക്കില്ല.

​തിരഞ്ഞെടുപ്പ് ഇങ്ങനെ: ഡിഗ്രിക്ക് ലഭിച്ച മാര്‍ക്കിന്‍റെ അടിസ്ഥാനത്തിലാണ് അഭിമുഖത്തിന് ക്ഷണിക്കുന്നത്. അഭിമുഖത്തില്‍ വിമാനത്താവളവുമായും അവിടത്തെ ഓപ്പറേഷനുമായും ബന്ധപ്പെട്ട ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം.

അഭിമുഖത്തില്‍ ലഭിക്കുന്ന മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ റാങ്ക് ലിസ്റ്റ് തയ്യാറാക്കും. ഇതിന്‍റെ അടിസ്ഥാനത്തിലാകും അന്തിമ തിരഞ്ഞെടുപ്പ്.

യോഗ്യതകള്‍

അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദം
ജനറല്‍, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗക്കാര്‍ക്ക് 60 ശതമാനം മാര്‍ക്ക് വേണം
എസ്.സി, എസ് ടി വിഭാഗക്കാര്‍ക്ക് 55 ശതമാനം മാര്‍ക്ക് മതി
പ്രായം 2026 മേയ് ഒന്നിന് 27 വയസില്‍ കൂടാന്‍ പാടില്ല

അപേക്ഷാഫീസ്: ജനറല്‍, ഒബിസി കാറ്റഗറികള്‍ക്ക് 750 രൂപയാണ് ഫീസ്. എസ്.സി, എസ്.ടി, ഇഡബ്ല്യുഎസ് വിഭാഗങ്ങള്‍ക്കും സ്ത്രീകള്‍ക്കും 100 രൂപ മതിയാകും. ഓണ്‍ലൈന്‍ ബാങ്കിങ് വഴി ഫീസടക്കാം. അടച്ച ഫീസ് തിരികെ ലഭിക്കില്ല.

ആകെ 158 ഒഴിവുകളുണ്ട്. കരിപ്പൂര്‍ വിമാനത്താവളമടക്കം ആറ് വിമാനത്താവളങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇതില്‍ കരിപ്പൂരില്‍ മാത്രം 17 ഒഴിവുകളുണ്ട്.

2026 ജൂൺ 8 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. www.aaiclas.aero