
കുടുംബശ്രീക്ക് കീഴില്‍ കെബിഎഫ്പിസിഎല്‍ കമ്പനിയില്‍ വന്നിട്ടുള്ള ലിഫ്റ്റിങ് സൂപ്പര്‍വൈസര്‍ തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെന്റിന് ജൂണ്‍ 15വരെ അപേക്ഷിക്കാം. കുടുംബശ്രീ ജില്ലാ മിഷന് കീഴിലാണ് ഒഴിവ്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അപേക്ഷ ഫോം പൂരിപ്പിച്ച് അപേക്ഷ അയക്കണം.
തസ്തികയും ഒഴിവുകളും
കുടുംബശ്രീ- കെബിഎഫ്പിസിഎല്ലില്‍ ലിഫ്റ്റിങ് സൂപ്പര്‍വൈസര്‍ റിക്രൂട്ട്‌മെന്റ്. പ്രതീക്ഷിത ഒഴിവുകളാണ് വന്നിട്ടുള്ളത്. തിരുവനന്തപുരം ജില്ലയിലാണ് നിയമനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രായപരിധി
30 വയസുവരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാനാവും. പ്രായം 01.05.2026 അടിസ്ഥാനമാക്കി കണക്കാക്കും.
യോഗ്യത
പ്ലസ് ടു വിജയിച്ചിരിക്കണം.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവര്‍ കുടുംബശ്രീയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് ലിഫ്റ്റിങ് സൂപ്പര്‍വൈസര്‍ വിജ്ഞാപനം തിരഞ്ഞെടുക്കുക. കൃത്യമായി വായിച്ച് മനസിലാക്കിയതിന് ശേഷം തന്നിരിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് ജൂണ്‍ 15ന് മുന്‍പായി എത്തിക്കണം.
അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും അയക്കണം.
അപേക്ഷക/ അപേക്ഷകന്‍ കൃത്യമായ ഇമെയില്‍ വിലാസം അപേക്ഷയില്‍ രേഖപ്പെടുത്തേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കൃത്യമായി പരിശോധിക്കുക.
വിലാസം: ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ പഞ്ചായത്ത് ഓഫീസ്, പട്ടം, തിരുവനന്തപുരം- 695004
സംശയങ്ങള്‍ക്ക് ഫോണ്‍: 0471 2447552 എന്ന നമ്പറില്‍ ബന്ധപ്പെടാം.
അപേക്ഷ ഫോം: Click
വിജ്ഞാപനം: Click
വെബ്‌സൈറ്റ്: https://www.kudumbashree.org/careers







