വാഹനപ്രേമികള്‍ക്ക് സന്തോഷിക്കാം ; രൂപത്തിലും ഭാവത്തിലും പുത്തന്‍ മേക്കോവറുമായി ഐ20

വാഹനപ്രേമികള്‍ക്ക് സന്തോഷിക്കാം ; രൂപത്തിലും ഭാവത്തിലും പുത്തന്‍ മേക്കോവറുമായി ഐ20

സ്വന്തം ലേഖകന്‍

കൊച്ചി : വാഹന പ്രേമികള്‍ക്കിടയില്‍ ഏറ്റവുമധികം ആരാധകരുള്ള വാഹനമാണ് ഐ20. ഇന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ കടുത്ത മത്സരം തീര്‍ക്കുന്ന ഒരു വാഹനം കൂടിയാണ് ഹ്യുണ്ടായി ഐ20.

ഇപ്പോഴിതാ രൂപത്തിലും, ഭാവത്തിലും വന്‍ മേക്കോവറുമായാണ് പുത്തന്‍ ഐ20 എത്തുന്നത്. ഐ20യുടെ പുത്തന്‍ മോഡലിന്റെ നിര്‍മാണം പൂര്‍ത്തിയായി കഴിഞ്ഞിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബ്ലാക്ക് കാസ്‌കേഡ് ഗ്രില്ല്, എല്‍ഇഡി ഡിആര്‍എല്ലുകള്‍ നല്‍കിയുള്ള ഷാര്‍പ്പ് ഹെഡ്ലാമ്ബുകള്‍, സ്പോര്‍ട്ടി ഭാവമുള്ള ഡ്യുവല്‍ ടോണ്‍ ബംമ്പര്‍, വലിയ എയര്‍ ഇന്‍ടേക്ക്, പ്രൊജക്ഷന്‍ ഫോഗ് ലാമ്പുകള്‍ തുടങ്ങിയവയാണ് പുതു തലമുറ ഐ20യുടെ പ്രത്യേകതകള്‍.

FWD പ്ലാറ്റ്ഫോമിലാണ് ഐ20 ഒരുങ്ങുന്നത്. സ്‌പോര്‍ട്‌സ് മോഡലുകള്‍ക്കൊപ്പം കിടപിടിക്കുന്ന ഡിസൈനിങ്ങാണ് ഐ20ക്ക് നല്‍കിയിരിക്കുന്നത്. ഹ്യുണ്ടായി വിദേശത്ത് ഇറക്കിയിട്ടുള്ള ഐ30-യുമായി നേരിയ സാമ്യവും പുതിയ ഐ20ക്ക് ഉണ്ട്.

48 വാട്ട് കരുത്തുള്ള മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റത്തോടു കൂടിയ 1.0 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍, 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ എന്നിവ കൂടാതെ 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനും പുതിയ മോഡലില്‍ ഉണ്ടാവും. ആറ് മുതല്‍ പത്ത് ലക്ഷം രൂപയില്‍ ഐ20 പുറത്തിറക്കാനാണ് നിര്‍മാതാക്കള്‍ ശ്രമിക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

Tags :