video
play-sharp-fill
വിവാദ പെനാൽറ്റി ; തുടര്‍ച്ചയായ മൂന്നാം കളിയിലും തോറ്റ് കേരള ബ്ലാസ്റ്റേഴ്സ് ; തോല്‍വി ഹൈദരാബാദ് എഫ്.സിക്കെതിരെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക്

വിവാദ പെനാൽറ്റി ; തുടര്‍ച്ചയായ മൂന്നാം കളിയിലും തോറ്റ് കേരള ബ്ലാസ്റ്റേഴ്സ് ; തോല്‍വി ഹൈദരാബാദ് എഫ്.സിക്കെതിരെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക്

സ്വന്തം ലേഖകൻ

കൊച്ചി: ഐഎസ്എല്ലില്‍ ഹൈദരാബാദ് എഫ്.സിക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. റഫറിയുടെ വിവാദ തീരുമാനമാണ് ബ്ലാസ്റ്റേഴ്‌സിന് വില്ലനായത്. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വി. ഹൈദരാബാദിനായി ബ്രസീലിയന്‍ താരം ആന്ദ്രെ ആല്‍ബ ഇരട്ടഗോള്‍ നേടി. 43, 70 (പെനല്‍റ്റി) മിനിറ്റുകളിലായിരുന്നു ഹൈദരാഹാദിന്റെ ഗോള്‍.

കൊച്ചി സ്റ്റേഡിയത്തില്‍ വന്‍ തുടക്കമായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റേത്. ആദ്യ പതിമൂന്നാം മിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് വലകുലുക്കി. തുടക്കം മുതല്‍ അറ്റാക്കിങ് മോഡിലായിരുന്ന ബ്ലാസ്റ്റ്‌ഴേസ് പകുതി പിന്നിടും മുമ്പേ ഗോള്‍വല ചലിപ്പിച്ചു. കോറു സിങ്ങിന്റെ പാസില്‍ നിന്ന് ജീസസ് ജിമെനെസാണ് ഗോള്‍ നേടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൈദരാബാദിനെ വിജയഗോളിലേക്കു വഴിതെളിച്ച പെനാല്‍റ്റിക്ക് വിവാദച്ചുവയുണ്ടായിരുന്നു. ഹോര്‍മിപാമിന്റെ കൈയില്‍ പന്തു തട്ടിയെന്നു പറഞ്ഞായിരുന്നു റഫറി പെനാല്‍റ്റി സ്‌പോട്ടിലേക്ക് വിരല്‍ചൂണ്ടിയത്. കിക്കെടുത്ത ആന്ദ്രേ ആല്‍ബ ഇത് ലക്ഷ്യംകാണുകയും ചെയ്തു.

ബ്ലാസ്റ്റേഴ്‌സ് ആധിപത്യം പുലര്‍ത്തിയ ആദ്യപകുതിയില്‍ ലഭിച്ച അവസരങ്ങള്‍ മുതലെടുക്കാന്‍ താരങ്ങള്‍ക്കായില്ല. രണ്ടാം പകുതിയില്‍ മികച്ച പ്രകടനവുമായി ഹൈദരാബാദ് കളംനിറഞ്ഞുനില്‍ക്കുകയും ചെയ്തു.

വിജയത്തോടെ ഏഴു കളികളില്‍ നിന്നായി രണ്ട് ജയവും ഒരു സമനിലയും സഹിതം 7 പോയിന്റുമായി ഹൈദരാബാദ് എഫ്.സി. 11-ാം സ്ഥാനത്ത് തുടരുന്നു. എട്ടു മത്സരങ്ങളില്‍ നിന്ന് സീസണിലെ നാലാം തോല്‍വി വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് 8 പോയിന്റുമായി 10-ാം സ്ഥാനത്താണ്.