play-sharp-fill
ബാഗിൽ അതിവിദഗ്ധമായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കഞ്ചാവുമായി മൂന്നുപേർ പിടിയിൽ; ഇവരിൽനിന്ന് ഏഴു കോടിയിലേറെ രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തു

ബാഗിൽ അതിവിദഗ്ധമായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കഞ്ചാവുമായി മൂന്നുപേർ പിടിയിൽ; ഇവരിൽനിന്ന് ഏഴു കോടിയിലേറെ രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തു

നെടുമ്പാശ്ശേരി: ഹൈബ്രിഡ് കഞ്ചാവുമായി മൂന്നുപേർ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പിടിയിൽ.

മലപ്പുറം സ്വദേശി ജംഷീർ, എറണാകുളം സ്വദേശി നിസാമുദ്ദീൻ, കോഴിക്കോട് സ്വദേശി മുഹമ്മദ് സക്കീർ എന്നിവരാണ് കസ്റ്റംസിന്‍റെ പിടിയിലായത്.

ഇവരിൽനിന്ന് ഏഴു കോടിയിലേറെ രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവാണ് പിടിച്ചെടുത്തത്. തായ്​ലൻഡിൽനിന്ന്​ വന്ന ഇവർ ബാഗിൽ അതിവിദഗ്ധമായാണ് കഞ്ചാവ് ഒളിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടതിയിൽ ഹാജരാക്കിയ മൂവരെയും റിമാൻഡ്​ ചെയ്തു.