play-sharp-fill
അവസാനമായി സിന്ദൂരം ചാർത്തണമെന്ന ആഗ്രഹം സഫലമാക്കി ; മസ്തിഷ്ക മരണം സ്ഥിരീകരിച്ച ഭാര്യയ്‌ക്ക് സീമന്തരേഖയില്‍ കുങ്കുമം അണിയിച്ച്‌ ഭര്‍ത്താവ്

അവസാനമായി സിന്ദൂരം ചാർത്തണമെന്ന ആഗ്രഹം സഫലമാക്കി ; മസ്തിഷ്ക മരണം സ്ഥിരീകരിച്ച ഭാര്യയ്‌ക്ക് സീമന്തരേഖയില്‍ കുങ്കുമം അണിയിച്ച്‌ ഭര്‍ത്താവ്

സ്വന്തം ലേഖകൻ

ഇൻഡോർ ; മസ്തിഷ്ക മരണം സ്ഥിരീകരിച്ച ഭാര്യയ്‌ക്ക് കുങ്കുമം കണ്ണീരോടെ കുങ്കുമം ചാർത്തുന്ന ഭർത്താവ് . മദ്ധ്യപ്രദേശിലെ ഇൻഡോറിലെ സ്വകാര്യ ആശുപത്രിയാണ് ഈ ദൃശ്യങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത് .

44 കാരിയായ മനീഷ റാത്തോഡാണ് മരിച്ചത്. ഇൻഡോറില്‍ നിന്ന് ഭർത്താവിനൊപ്പം മടങ്ങുന്നതിനിടെയാണ് ഇരുവരും അപകടത്തില്‍ പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരാഴ്ചയോളം ജീവനുവേണ്ടി മല്ലിട്ട് വ്യാഴാഴ്‌ചയാണ് മനീഷ മരണത്തിന് കീഴടങ്ങിയത് . അപകടത്തില്‍ പരിക്കേറ്റ ഭർത്താവ്, ഭൂപേന്ദ്ര റാത്തോഡ് തന്റെ പ്രിയപ്പെട്ടവള്‍ക്ക് അവസാനമായി സിന്ദൂരം ചാർത്തണമെന്ന അപേക്ഷയാണ് ഡോക്ടർമാർക്ക് മുന്നില്‍ വച്ചത് . ഒപ്പം നല്‍കുന്നതിനായി ഭാര്യയുടെ അവയവങ്ങള്‍ ദാനം ചെയ്യാനും തീരുമാനിച്ചു.യുവതിയുടെ വൃക്കകള്‍ നഗരത്തിലെ രണ്ട് വ്യത്യസ്ത ആശുപത്രികളിലെ രോഗികള്‍ക്കാണ് നല്‍കിയത് .