പെരുമ്ബാവൂരില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനെ അസമില്‍ നിന്ന് പിടിക്കൂടി

പെരുമ്ബാവൂരില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനെ അസമില്‍ നിന്ന് പിടിക്കൂടി

സ്വന്തം ലേഖകൻ
പെരുമ്ബാവൂര്‍: പെരുമ്ബാവൂരില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനെ അസമില്‍ നിന്ന് പിടിക്കൂടി.

അസം നാഗോണ്‍ സ്വദേശിനി ഖാലിദ ഖാത്തൂനെ(45) കൊലപ്പെടുത്തിയ ശേഷം മുങ്ങിയ ഭര്‍ത്താവ് ഫക്രുദ്ദീ(52)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. റൂറല്‍ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അസമിലെ ജൂരിയയില്‍നിന്നാണ് ഇയാളെ പിടികൂടിയത്.

ഏപ്രില്‍ ഒന്നിന് രാത്രി പെരുമ്ബാവൂര്‍ കണ്ടന്തറയിലായിരുന്നു കേസിനാസ്പദമായ സംഭവം. ഖാലിദയുടെ ഫോണ്‍ ഉപയോഗത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തര്‍ക്കത്തിനിടെ ഇയാള്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൃത്യം നടത്തിയശേഷം ഒളിവില്‍ പോയ ഫക്രുദ്ദീന്‍ പലസ്ഥലങ്ങളിലും താമസിച്ചു. പിന്നീട് നടന്ന അന്വേഷണത്തില്‍ ഇയാള്‍ അസമിലെ ജൂരിയയിലുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് അസമില്‍ നാല് ദിവസം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഫക്രുദ്ദീനെ പിടികൂടാന്‍ കഴിഞ്ഞത്. പെരുമ്ബാവൂരിലെ പ്ലൈവുഡ് കമ്ബനിയിലെ ജോലിക്കാരായിരുന്നു ദമ്ബതിമാര്‍.

ഇന്‍സ്‌പെക്ടര്‍ ആര്‍. രഞ്ജിത്ത്, എസ്.ഐ ബെര്‍ട്ടിന്‍ ജോസ്, എ.എസ്.ഐ എന്‍.കെ.ബിജു, എസ്.സി.പി. ഒ.മാരായ നൗഷാദ്, ചിഞ്ചു കെ. മത്തായി എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.