play-sharp-fill
കത്രിക കൊണ്ട് ഭാര്യയെ കുത്തി കൊലപ്പെടുത്താൻ ശ്രമം; പനച്ചിക്കാട് സ്വദേശി  അറസ്റ്റിൽ

കത്രിക കൊണ്ട് ഭാര്യയെ കുത്തി കൊലപ്പെടുത്താൻ ശ്രമം; പനച്ചിക്കാട് സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക

കോട്ടയം: ഭാര്യയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.

പനച്ചിക്കാട് പാക്കിൽ കാരമൂട് ഭാഗത്ത് ചിത്തിര വീട്ടിൽ നാരായണൻ നായർ മകൻ രാജ്മോഹൻ നായർ (58) നെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ കഴിഞ്ഞദിവസം രാത്രി വീട്ടിൽ ഭാര്യയുമായി വഴക്കുണ്ടാക്കുകയും തുടർന്ന് അടുക്കളയില്‍ ഉണ്ടായിരുന്ന കത്രിക കൊണ്ട് ഭാര്യയെ കുത്തുകയുമായിരുന്നു. ഇവരുടെ പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.

ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ ജിജു ടി.ആർ, സി.പി.ഓ മാരായ മണികണ്ഠൻ, പ്രകാശ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.