മദ്യപിച്ചെത്തിയ ഭർത്താവ് വാക്കുതർക്കത്തിനിടെ ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമിച്ചു; നെഞ്ചിലും കാലിലും കുത്തേറ്റ് ഗുരുതര പരിക്കേറ്റ യുവതി ചികിത്സയിൽ; അക്രമത്തെ തുടർന്ന് രക്ഷപ്പെട്ട പ്രതി മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടിയിൽ
മൂവാറ്റുപുഴ: മദ്യപിച്ചെത്തിയ ഭർത്താവ് വാക്കുതർക്കത്തിനിടെ ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമിച്ചു. സംഭവത്തെ തുടർന്ന് സ്കൂട്ടറിൽ സ്ഥലത്തു നിന്ന് രക്ഷപ്പെട്ട മനോജ് കുഞ്ഞപ്പനെ തൊടുപുഴയിൽ നിന്ന് മണിക്കൂറുകൾക്കം പേലീസ് പിടികൂടി.
വാക്കുതർക്കത്തിനിടെ ഭാര്യ സ്മിതയെ (42) ഇയാൾ കത്തി കൊണ്ട് നെഞ്ചിലും കാലിലും കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ സ്മിതയെ പരിസരവാസികൾ ആദ്യം മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
നേരത്തെയും ഭാര്യയെ അസഭ്യം പറഞ്ഞതിനും മർദ്ദിച്ചതിനും ഇയാൾക്കെതിരെ കേസുണ്ടെന്ന് മൂവാറ്റുപുഴ പോലീസ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡിവൈഎസ്പി വി.ടി ഷാജന്റെ നേതൃത്വത്തിലുള്ള ഇൻസ്പെക്ടർ എസ് ജയകൃഷ്ണൻ, എസ്.ഐമാരായ വിഷ്ണു രാജു, എം.വി ദിലീപ് കുമാർ, പി.സി ജയകുമാർ, ബിനോ ഭാർഗവൻ, സീനിയർ സിവിൽ ഓഫീസർമാരായ ബിബിൽ മോഹൻ, രഞ്ജിത് രാജൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.