മുൻ വൈരാഗ്യത്തെ തുടർന്ന് വീട്ടമ്മയ്ക്കും ഭർത്താവിനും നേരെ ആക്രമണം ; പ്രതിയെ അറസ്റ്റ് ചെയ്ത് കുമരകം പോലീസ്
കുമരകം : വീട്ടമ്മയെയും ഭർത്താവിനെയും ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുമരകം ആശാരിശ്ശേരി ലക്ഷംവീട് കോളനിയിൽ സുനിൽകുമാർ (48) ആണ് കുമരകം പോലീസിൻ്റെ പിടിയിലായത്.
ഇയാൾ കഴിഞ്ഞ ദിവസം വൈകിട്ട് അയൽവാസിയായ വീട്ടമ്മയെ വഴിയിൽ വച്ച് തള്ളിയിട്ട് ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് കണ്ട് തടയാൻ ശ്രമിച്ച വീട്ടമ്മയുടെ ഭർത്താവിനെ ഇയാൾ കൈയിലിരുന്ന തുഴ കൊണ്ട് ആക്രമിക്കുകയായിരുന്നു. അക്രമണത്തിൽ ഭർത്താവിന്റെ കൈവിരലിന് പൊട്ടൽ സംഭവിക്കുകയും ചെയ്തു. പ്രതിക്ക് വീട്ടമ്മയോടും കുടുംബത്തോടും വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് വീട്ടമ്മയെയും ഭർത്താവിനെയും ഇയാൾ ആക്രമിച്ചത്.
പരാതിയെ തുടർന്ന് കുമരകം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടുകയായിരുന്നു. കുമരകം സ്റ്റേഷൻ എസ്.എച്ച്. ഓ കെ.ജെ തോമസ്, എസ്.ഐ അനീഷ് കുമാർ, സി.പി.ഓ മാരായ ഷൈജു, അമ്പാടി, അനീഷ്, രതീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group