ലക്ഷ്യമിട്ടത് വിദ്യാഭ്യാസ യോഗ്യത കുറഞ്ഞവരെ; തട്ടിയത് ആറ് ലക്ഷം രൂപ വരെ; വ്യാജ വിസ നല്‍കി വിദേശരാജ്യങ്ങളിലേക്ക് മനുഷ്യക്കടത്ത് നടത്തുന്ന സംഘത്തിലെ രണ്ട് പേര്‍ പിടിയില്‍

ലക്ഷ്യമിട്ടത് വിദ്യാഭ്യാസ യോഗ്യത കുറഞ്ഞവരെ; തട്ടിയത് ആറ് ലക്ഷം രൂപ വരെ; വ്യാജ വിസ നല്‍കി വിദേശരാജ്യങ്ങളിലേക്ക് മനുഷ്യക്കടത്ത് നടത്തുന്ന സംഘത്തിലെ രണ്ട് പേര്‍ പിടിയില്‍

സ്വന്തം ലേഖിക

കൊച്ചി: വ്യാജ വിസ നല്‍കി വിദേശരാജ്യങ്ങളിലേയ്ക്ക് മനുഷ്യക്കടത്ത് നടത്തിവന്നിരുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍.

സ്‌പെയിനിലേയ്ക്കും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്കും വ്യാജ വിസ നല്‍കി ആളുകളെ കടത്തിയിരുന്ന കാസര്‍കോട് ആലക്കോട് കുന്നേല്‍ ജോബിന്‍ മൈക്കിള്‍ (35), പാലക്കാട് കിനാവല്ലൂര്‍ മടമ്ബത്ത് പൃഥ്വിരാജ് കുമാര്‍ (47) എന്നിവരെ എറണാകുളം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ആണ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവര്‍ നല്‍കിയ വ്യാജ വിസയുമായി യാത്ര ചെയ്ത ആലുവ സ്വദേശിനി അനീഷ, കണ്ണൂര്‍ സ്വദേശി വിജീഷ്, ആലപ്പുഴ സ്വദേശി ഷിബിന്‍ ബാബു എന്നിവരെ സ്‌പെയിനില്‍ പിടികൂടി ഇന്ത്യയിലേയ്ക്ക് കയറ്റിവിട്ടിരുന്നു.

നെടുശേരി വിമാനത്താവളത്തില്‍ എത്തിയ ഇവരെ എമിഗ്രേഷന്‍ വിഭാഗം പൊലീസിന് കൈമാറിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലാവുന്നത്.

പ്ലസ്‌ടു വിദ്യാഭ്യാസ യോഗ്യത മാത്രമുള്ളവരാണ് തട്ടിപ്പിനിരയായത്. വിദ്യാഭ്യാസ യോഗ്യത കുറഞ്ഞവര്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളില്‍ വര്‍ക്ക് വിസ ലഭിക്കാന്‍ സാദ്ധ്യത ഇല്ലെന്നിരിക്കെയാണ് ഇവരെ പറ്റിച്ച്‌ പ്രതികള്‍ പണം തട്ടിയത്.

വിദ്യാഭ്യാസ യോഗ്യത കുറഞ്ഞവര്‍ക്ക് വ്യാജവിസ സംഘടിപ്പിച്ചു നല്‍കി യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്ക് കയറ്റി വിടുന്നതാണ് പ്രതികളുടെ പതിവ്. ‌ആറു ലക്ഷം രൂപവരെയാണ് തട്ടിപ്പിനിരയായവര്‍ പ്രതികള്‍ക്ക് നല്‍കിയത്. വ്യാജവിസയാണെന്ന് അറിയാതെ സ്‌പെയിനിലേയ്ക്ക് ഇറങ്ങാന്‍ ശ്രമിച്ച ഇവരെ അധികൃതര്‍ പിടികൂടി തിരിച്ചുകയറ്റിവിടുകയായിരുന്നു.