play-sharp-fill
വാഹനത്തിന്റെ ഉടമസ്ഥാവകാശത്തിന് പിന്തുടർച്ചാവകാശിയെ നിർദേശിക്കാം; പുതിയ വാഹനങ്ങൾക്കും നിലവിലുള്ളവയ്ക്കും നോമിനിയെ ഉൾക്കൊള്ളിക്കാനുള്ള അവസരം ഉടമയ്ക്ക്; രജിസ്‌ട്രേഷൻ വെബ്‌സൈറ്റിൽ മാറ്റങ്ങളെക്കുറിച്ച് കൂടുതൽ അറിയാം…

വാഹനത്തിന്റെ ഉടമസ്ഥാവകാശത്തിന് പിന്തുടർച്ചാവകാശിയെ നിർദേശിക്കാം; പുതിയ വാഹനങ്ങൾക്കും നിലവിലുള്ളവയ്ക്കും നോമിനിയെ ഉൾക്കൊള്ളിക്കാനുള്ള അവസരം ഉടമയ്ക്ക്; രജിസ്‌ട്രേഷൻ വെബ്‌സൈറ്റിൽ മാറ്റങ്ങളെക്കുറിച്ച് കൂടുതൽ അറിയാം…

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വാഹനത്തിന്റെ ഉടമസ്ഥാവകാശത്തിന് പിന്തുടർച്ചാവകാശിയെ നിർദേശിക്കാം. പുതിയ വാഹനങ്ങൾക്കും നിലവിലുള്ളവയ്ക്കും നോമിനിയെ ഉൾക്കൊള്ളിക്കാനുള്ള അവസരം ഉടമയ്ക്ക് നൽകിക്കൊണ്ട് വാഹന രജിസ്‌ട്രേഷൻ വെബ്‌സൈറ്റിൽ മാറ്റംവരുത്തി. ഉടമയുടെ മരണത്തെത്തുടർന്നുള്ള അവകാശത്തർക്കം ഒഴിവാക്കാനും കൈമാറ്റത്തിന്റെ സങ്കീർണതകൾ ലഘൂകരിക്കുകയുമാണ് പുതിയ സംവിധാനത്തിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.

ഉടമ മരിച്ചാൽ നിലവിലുള്ള അവകാശികളുടെയെല്ലാം വാദം കേട്ടശേഷമാണ് ഉടമസ്ഥാവകാശം മാറ്റിയിരുന്നത്. അവകാശികൾ തമ്മിൽ സമവായം ഉണ്ടായെങ്കിൽ മാത്രമേ ഉടമസ്ഥാവകാശം മാറ്റാൻ കഴിയുകയുള്ളൂ. മാത്രമല്ല, എല്ലാവരും മോട്ടോർ വാഹന വകുപ്പ് ഓഫീസിലെത്തി സാക്ഷ്യപത്രം നൽകണം. അവകാശികൾ അറിയാതെ വാഹനം കൈമാറ്റം ചെയ്യുന്നത് തർക്കത്തിന് ഇടയാക്കിയതിനെത്തുടർന്നാണ് നേരിട്ടുള്ള സാക്ഷ്യപത്രം നിർബന്ധമാക്കിയത്. അവകാശത്തർക്കവുമായി ബന്ധപ്പെട്ട് വിവിധ ഓഫീസുകളിലായി 400-ഓളം കേസുകൾ നിലവിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇങ്ങനെ ചേർക്കാം

രജിസ്‌ട്രേഷൻ രേഖകളിൽ സ്വന്തം മൊബൈൽ നമ്പർ ഉള്ളവർക്കു മാത്രമാണ് നോമിനിയെ ചേർക്കാനുള്ള അവസരം ലഭിക്കുക. മൊബൈൽ നമ്പറിലേക്കാണ് ഒറ്റത്തവണ പാസ്‌വേഡ്‌ വരുക. vahan.parivahan.gov.in-ൽ വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ നൽകി പ്രവേശിക്കണം. സർവീസസ് എന്ന ടാബിൽനിന്ന്‌ അഡീഷണൽ സർവീസസിൽ ആഡ് നോമിനി എന്ന ഓപ്ഷൻ തിരഞ്ഞെടുക്കണം. എൻജിൻ, ഷാസി നമ്പറുകൾക്കൊപ്പം രജിസ്‌ട്രേഷൻ തീയതിയും രജിസ്‌ട്രേഷൻ കാലാവധിയുംരേഖപ്പെടുത്തണം. നോമിനിയുടെ പേരും ഉടമയുമായുള്ള ബന്ധവും ഉൾക്കൊള്ളിക്കാം. ഉടമ മരിച്ചാൽ അവകാശിക്ക് വാഹനം തന്റെ പേരിലാക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകാം. ഉടമയുടെ മരണസർട്ടിഫിക്കറ്റും നോമിനിയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകളും ഹാജരാക്കണം. നോമിനിയെ ഉൾപ്പെടുത്തുന്നതിന് ഫീസ് ഇല്ല.