ഉയർന്ന രക്തസമ്മർദ്ദം ഇന്ന് ചെറുപ്പക്കാരിൽ വരെ കൂടുതലായി കണ്ടുവരുന്നു ; രക്തസമ്മർദ്ദമാണോ നിങ്ങളുടെ പ്രശ്നം? രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ
രക്തസമ്മർദ്ദം ഇന്ന് ചെറുപ്പക്കാരിലും കൂടുതലായി കണ്ടുവരുന്നു. മദ്യം, മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിന്‍റെ ഉപയോഗം, അമിതവണ്ണം, പുകവലി, എന്നിവ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നു എന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.
ഹൈപ്പര്‍ടെന്‍ഷന്‍ അഥവാ രക്തസമ്മർദ്ദം കൃത്യസമയത്ത് കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതുമാണ് പലപ്പോഴും വഷളാക്കുന്നത്. രക്തസമ്മർദ്ദം മൂലം ഹൃദയാഘാതം, സ്‌ട്രോക്ക് പോലെയുള്ള നിരവധി പ്രശ്നങ്ങളാണ് പലരേയും അലട്ടുക. നിത്യജീവിതത്തില്‍ നമ്മള്‍ ചെയ്തുപോകുന്ന സാധാരണ കാര്യങ്ങളൊക്കെ തന്നെയാകാം രക്തസമ്മര്‍ദ്ദത്തിന് കാരണമാകുന്നത്. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Whatsapp Group 1 | Whatsapp Group 2 |Telegram Group
രക്തസമ്മർദ്ദമുള്ളവർ ഉപ്പ് അധികം കഴിക്കരുതെന്നാണ് വിദഗ്ധർ പറയുന്നത്. ഉപ്പിന്റെ ഉപയോഗം ദിനംപ്രതി ആറ് ഗ്രാമിൽ താഴെ ആയിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക.
മദ്യപിക്കുമ്പോൾ രക്തസമ്മർദ്ദം കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ മദ്യപാനത്തില്‍ നിയന്ത്രണം കൊണ്ടുവരാന്‍ ശ്രമിക്കുക.
പുകവലിക്കുന്നതിലൂടെ രക്തസമ്മർദ്ദം ഉയരാനുള്ള സാധ്യത വളരെ കൂടുതലാണ്. അമിതമായുള്ള പുകവലി ഹൃദയസംബന്ധമായ അസുഖങ്ങൾ, ക്യാൻസർ പോലുള്ള അസുഖങ്ങൾ പിടിപെടുന്നതിനും കാരണമാകുന്നു.
വ്യായാമം വളരെ പ്രധാനമാണ്. ദിവസവും 30 മിനിറ്റ് വ്യായാമം ചെയ്യുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.
‘സ്‌ട്രെസ്’ ആണ് രക്തസമ്മര്‍ദ്ദം ഉയരാന്‍ ഇടയാക്കുന്ന മറ്റൊരു നിത്യ പ്രശ്‌നം. യോഗ, ധ്യാനം, പ്രാർത്ഥന, വിനോദം, ക്രിയാത്മക ചിന്ത തുടങ്ങിയ വഴികളിലൂടെ ടെൻഷൻ ഒഴിവാക്കുക.
എണ്ണയിൽ വറുത്ത വസ്തുക്കൾ, ഡ്രൈ മീറ്റ്, ബേക്കറി സാധനങ്ങൾ, മായം കലർന്ന വസ്തുക്കൾ, അച്ചാറുകൾ തുടങ്ങിയവ ഒഴിവാക്കി പഴങ്ങളും പച്ചക്കറികളും കൂടുതലുള്ള ആഹാരം ശീലമാക്കുക.
വെളുത്തുള്ളി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. രക്തക്കുഴലുകളെ വിപുലീകരിക്കുന്ന നൈട്രിക് ഓക്സൈഡിന്റെ അളവ് വർദ്ധിപ്പിക്കാൻ വെളുത്തുള്ളി സഹായിക്കും. ദിവസവും 3 – 4 അല്ലി വെളുത്തുള്ളി വരെ കഴിക്കുന്നത് ഹൃദയത്തിൽ സമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു.
ദിവസവും ഡയറ്റിൽ ഇഞ്ചി ഉൾപ്പെടുത്തുകയോ അല്ലെങ്കിൽ ദിവസവും ഇഞ്ചിച്ചായ കുടിക്കുകയോ ചെയ്യുന്നതു വഴി രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയരോഗങ്ങളെ പ്രതിരോധിക്കാനും സാധിക്കും.