play-sharp-fill
കോട്ടയം രാമപുരത്ത് വീട്ടമ്മയെ വഴിയിൽ തടഞ്ഞുനിർത്തി അപമാനിക്കാൻ ശ്രമം;  വെളിയന്നൂർ സ്വദേശി അറസ്റ്റിൽ

കോട്ടയം രാമപുരത്ത് വീട്ടമ്മയെ വഴിയിൽ തടഞ്ഞുനിർത്തി അപമാനിക്കാൻ ശ്രമം; വെളിയന്നൂർ സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക

കോട്ടയം: വീട്ടമ്മയെ വഴിയിൽ തടഞ്ഞുനിർത്തി അപമാനിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

വെളിയന്നൂർ കൊക്കരണിക്കൽ വീട്ടിൽ സന്ദീപ് (33)നെയാണ് രാമപുരം പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ ഇന്നലെ പകൽ ഒരു മണിയോടുകൂടി റോഡിലൂടെ നടന്നു പോവുകയായിരുന്ന വീട്ടമ്മയെ വഴിയിൽ തടഞ്ഞുനിർത്തി അസഭ്യം പറയുകയും ലൈംഗിക ചുവയോടുകൂടി സംസാരിക്കുകയുമായിരുന്നു.

പരാതിയെ തുടർന്ന് രാമപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും എസ്.എച്ച്.ഓ അഭിലാഷ് കുമാറിന്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു .