play-sharp-fill
അവശനിലയിൽ വീടിനുള്ളിൽ കഴിഞ്ഞിരുന്ന വീട്ടമ്മയെ ജനമൈത്രി പോലീസ് ആശുപത്രിയിലെത്തിച്ചു

അവശനിലയിൽ വീടിനുള്ളിൽ കഴിഞ്ഞിരുന്ന വീട്ടമ്മയെ ജനമൈത്രി പോലീസ് ആശുപത്രിയിലെത്തിച്ചു

സ്വന്തം ലേഖകൻ

ഗാന്ധിനഗർ: അവശനിലയിൽ വീടിനുള്ളിൽ കഴിഞ്ഞിരുന്ന വീട്ടമ്മയെ ജനമൈത്രി പോലീസ് ആശുപത്രിയിലെത്തിച്ചു

പട്ടിണിമൂലം വീടിനുള്ളിൽ അവശനിലയിൽ കഴിഞ്ഞിരുന്ന വീട്ടമ്മയെ ജനമൈത്രി പോലീസും, വാർഡ് മെമ്പറും ചേർന്നാണ് കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആർപ്പുക്കര കരിപ്പ പന്ത്രണ്ടാം വാർഡിൽ ചിറയിൽ ഷാജിയുടെ ഭാര്യ ഉഷ(52)യെയാണ് ആശുപത്രിയിലെത്തിച്ചത്.വീടുകൾ കയറി തേങ്ങാ ഇടുന്ന ജോലിയാണ് ഷാജിയുടേത്.ഇതിൽ നിന്നുള്ള വരുമാനം കൊണ്ടാണ് ഇരുവരും ജീവിച്ചിരുന്നത്.ഇവർക്ക് മക്കളില്ല.

കുറച്ച് നാളുകളായി ഷാജിക്ക് വരുമാനം ഇല്ലാതായി.ഇതിനെ തുടർന്ന് ഇയാളുടെ സഹോദരിമാരുടെ മക്കളും അയൽവാസികളും ഭക്ഷണം നൽകി വരികയായിരുന്നു.എന്നാൽ ഷാജി ചില സമയങ്ങളിൽ മാനസിക വിഭ്രാന്തി കാണിക്കുകയും, ഭക്ഷണവുമായി വരുന്ന അയൽവാസികളേയും ബന്ധുക്കളേയും, അസഭ്യം പറയുകയും വാക്കത്തികൊണ്ട് വെട്ടുവാൻ ഓടി വരുകയും പതിവായി.

ഇതിനെ തുടർന്ന് ആരും ഈ വീട്ടിലേയ്ക്ക് പോകുവാൻ തയ്യാറായില്ല. ഇതിനിടയിൽ, ഉഷയെ വീടിൻ്റെ പുറത്തേയ്ക്ക് കാണാതായി. സംശയം തോന്നിയ അയൽവാസികൾ വാർഡ് മെമ്പർ വിഷ്ണു വിജയനെ വിവരം അറിയിച്ചു.അദ്ദേഹം ഗാന്ധിനഗർ ജനമൈത്രി പോലീസിന് വിവരം കൈമാറിയ ഉടൻ എഎസ് ഐമാരായ സജിമോൻ, സെബാസ്റ്റ്യൻ, സിപിഒ ശ്രീജിത് എന്നിവർ സ്ഥലത്തെത്തി.

തുടർന്ന് ആശ പ്രവർത്തക മനുക്കുട്ടി, പഞ്ചായത്ത്പാലിയേറ്റീവ് കെയർ യൂണിറ്റ് നേഴ്സ് മിനി എന്നിവർ ചേർന്ന് ഉഷയെ മെഡിക്കൽ കോളേജിൽ എത്തിച്ചു. ഭക്ഷണം കഴിക്കാതിരുന്നതിൻ്റെ ശാരീരിക ക്ഷീണം ഉണ്ടെന്നും, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്തെങ്കിലുമുണ്ടോയെന്ന് വിദഗ്ദ പരിശോധനയ്ക്ക് ശേഷമേ പറയുവാൻ കഴിയൂവെന്ന് ഡോക്ടർമാർ അറിയിച്ചു.