play-sharp-fill
ആലപ്പുഴയിൽ യുവാവ് ഹൗസ് ബോട്ടിൽ നിന്ന് വീണു മരിച്ചു;  പത്തനംതിട്ട ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥനായ പന്തളം സ്വദേശിയാണ് മരിച്ചത്; വിനോദസഞ്ചാരത്തിനെത്തിയ യുവാവ് ഫോട്ടോ എടുക്കുന്നതിനിടെ വെള്ളത്തിൽ വീഴുകയായിരുന്നു

സ്വന്തം ലേഖകൻ

ആലപ്പുഴ: പുളിങ്കുന്നിൽ വിനോദസഞ്ചാരത്തിനെത്തിയ യുവാവ് ഹൗസ് ബോട്ടിൽ നിന്ന് കായലിൽ വീണുമരിച്ചു.

പത്തനംതിട്ടയിൽ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥനായ പന്തളം സ്വദേശി അബ്ദുൾ മനാഫ് (42 ) ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൗസ് ബോട്ടിൽ നിന്ന് ഫോട്ടോയെടുക്കുന്നതിനിടെ പുളിങ്കുന്ന് മതികായൽ ഭാഗത്ത് വെള്ളത്തിൽ വീഴുകയായിരുന്നു.

ആലപ്പുഴയിൽ നിന്നെത്തിയ അഗ്നിശമന സേനയുടെ സ്കൂബാ ടീമും പൊലീസും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി.