Spread the love


സ്വന്തം ലേഖിക

video
play-sharp-fill

കൊച്ചി: ബലാത്സംഗ കേസിലെ പ്രതി നിരന്തരം അപമാനിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്‌തെന്ന് കാണിച്ച്‌ വീട്ടമ്മ പരാതി നല്‍കി.

അങ്കമാലി സ്വദേശി മാക്‌സ് വെല്‍ ടോമിനെതിരെയാണ് മരട് പൊലീസില്‍ പരാതി നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുപത്തിയഞ്ചുകാരനായ ഇയാള്‍ക്കെതിരെ യുവതി ബലാത്സംഗം ചെയ്‌തെന്ന് കാണിച്ച്‌ പരാതി നല്‍കിയിരുന്നു. ഇതിന്റെ പ്രതികാരമായാണ് വധഭീഷണിയെന്നാണ് വീട്ടമ്മയുടെ ആരോപണം. മുപ്പതുകാരിയായ പരാതിക്കാരിയുടെ ഭര്‍ത്താവിന്റെ സുഹൃത്താണ് മാക്‌സ് വെല്‍ ടോം.

ഇയാള്‍ തെറ്റിദ്ധരിപ്പിച്ച്‌ നെടുമ്ബാശ്ശേരി വിമാനത്താവളത്തിനടുത്തുള്ള ഹോട്ടലില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്ത്, ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി എന്ന് ആരോപിച്ചായിരുന്നു യുവതി ആദ്യം പരാതി നല്‍കിയത്. തുടര്‍ന്ന് നെടുമ്ബാശ്ശേരി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു.

എന്നാല്‍ പുറത്തിറങ്ങിയ ഇയാള്‍ നിരന്തരം വധഭീഷണി മുഴക്കുകയും അപമാനിക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസം കാറില്‍ യാത്ര ചെയ്യുന്നതിനിടെ തന്നെയും മക്കളേയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തെന്ന് വീട്ടമ്മ പറഞ്ഞു.