
പെരുമ്പാവൂര്‍: പഴയ തുണികൾ ശേഖരിക്കാനെന്ന വ്യാജേന വീടുകൾ കയറിയിറങ്ങി വൃദ്ധയുടെ മാല കവർന്ന് രക്ഷപ്പെട്ട അന്തർസംസ്ഥാന യുവാവ് പൊലീസ് പിടിയിൽ. ബംഗളുരു സ്വദേശി പ്രതാപിനെയാണ് (26) അങ്കമാലി പൊലീസ് പിടികൂടിയത്.
പഴയ തുണിയുണ്ടോ എന്ന് അന്വേഷിച്ചെത്തിയ പ്രതി വീടിന്റെ മുൻവശത്തെത്തിയ വൃദ്ധയുടെ മാലപൊട്ടിച്ച് കടന്നു കളയുകയായിരുന്നു. വൃദ്ധ ഒച്ചവെച്ചതോടെ സമീപവാസികൾ ഓടിയെത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. തുടർന്ന് അങ്കമാലി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ് 5 ന് ഉച്ചയ്ക്കാണ് സംഭവം. പഴയ തുണിയുണ്ടോ എന്ന് അന്വേഷിച്ചെത്തിയ ഇയാള്‍ വൃദ്ധയുടെ മാലപൊട്ടിച്ച് കടന്നു കളയുകയായിരുന്നു. പഴയ തുണികള്‍ വാങ്ങി ഡ്രൈക്ലീന്‍ ചെയ്ത് വില്‍പ്പന നടത്തുകയാണ് ഇയാള്‍ ചെയ്യുന്നത് .
Whatsapp Group 1 | Whatsapp Group 2 |Telegram Group

വര്‍ഷങ്ങളായി കുടുംബാംഗങ്ങളൊത്ത് കേരളത്തിലാണ് താമസം. ഇയാള്‍ പൊട്ടിച്ചെടുത്ത മാല പെരുമ്പാവൂരിലെ ധനകാര്യ സ്ഥാപനത്തില്‍ പണയം വച്ചിരിക്കുകയായിരുന്നു.. ഇത് കണ്ടെടുത്തു. പ്രതാപ് സഞ്ചരിച്ച ഇരുചക്ര വാഹനവും കസ്റ്റഡിയിലെടുത്തു.
ഇന്‍സ്പെക്ടര്‍ പി.എം ബൈജു , എസ്ഐ എല്‍ദോ കെ പോള്‍, എഎസ്ഐ ഫ്രാന്‍സിസ്, എസ്.സി.പി.ഒ മാരായ മിഥുന്, അജിത്, ഷൈജു അഗസ്റ്റിന് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇതുപോലെയുള്ള കാര്യങ്ങളുമായി വീടുകളിലെത്തുന്ന അപരിചിതരെ സൂക്ഷിക്കണമെന്ന് പൊലീസ് അറിയിച്ചു.







