
കോട്ടയം: എസ്.എന്‍.ഡി.പി യോഗം 1338 -ാം കോട്ടയം ടൗണ്‍ (ബി ശാഖയിലും, വൈക്കം യൂണിയനിലും ചതയദിനാഘോഷം നടന്നു.
കോട്ടയം ടൗണ്‍ (ബി ശാഖയുടെ ആഘോഷം നാഗമ്പടം ക്ഷേത്രമൈതാനത്തും ഗുരുദേവ ക്ഷേത്രത്തിലുമായി നടന്നു .കോട്ടയം യൂണിയന് പ്രസിഡന്‍്റ് എം.മധു പതാക ഉയര്‍ത്തി. സെക്രട്ടറി ആര്.രാജീവ് കലാകായിക മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പ്രസാദമൂട്ട്,വടംവലി മത്സരം എന്നിവ നടന്നു. ജയന്തി സമ്മേളനം യോഗം ഡയറക്ടര്‍ ബോര്‍ഡ് മെമ്ബര്‍ അഡ്വ.ശാന്താറാം റോയി ഉദ്ഘാടനം ചെയ്തു.
ആക്ടിംഗ് സെക്രട്ടറി എസ്.സാം അദ്ധ്യക്ഷത വഹിച്ചു. കോട്ടയം ശ്രീനാരായണ പഠന കേന്ദ്രം ഡയറക്ടര്‍ എ.ബി പ്രസാദ്കുമാര്‍ ചതയദിന സന്ദേശം നല്കി. നാഗമ്ബടം ക്ഷേത്രം മേല്‍ശാന്തി രജീഷ് ശാന്തി പ്രഭാഷണം നടത്തി. വിദ്യാഭ്യാസ അവാര്‍ഡ് ദാനവും ധനസഹായ വിതരണവും എസ്.ദേവരാജന്‍ നിര്‍വഹിച്ചു. സമ്മാനദാനം കെ.എസ് ഗംഗാധരന് നിര്‍വഹിച്ചു. പി.ആര് പുരുഷോത്തമന്, മനു വിജയന് എന്നിവര്‍ പങ്കെടുത്തു. പി.കെ രാജേന്ദ്രപ്രസാദ് സ്വാഗതവും എം.ഇ രന്‍ജിത്ത് നന്ദിയും അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്.എന്‍.ഡി.പി യോഗം വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ വര്‍ണാഭമായ ചതയദിന ഘോഷയാത്ര നടന്നു. യൂണിയന് ഓഫീസ് അങ്കണത്തില്‍ നിന്നും ആരംഭിച്ച ഘോഷയാത്രയില്‍ യൂണിയനിലെ 54 ശാഖകളില്‍ നിന്നായി ആയിരങ്ങള്‍ അണിനിരന്നു.
ഘോഷയാത്രയുടെ വരവറിയിക്കുന്ന അനൗണ്‍സ്മെന്റ് വാഹനത്തിന് പിന്നിലായി പഞ്ചവാദ്യവും തെയ്യം, തിറ, കരകാട്ടം, നിലക്കാവടി, ബാന്റ് സെറ്റ്, ചെണ്ടമേളം, എന്നിവയാണെത്തിയത്.. കലാരൂപങ്ങള്‍ക്ക് പിന്നില്‍ ഗുരുദേവ ചിത്രം വഹിക്കുന്ന റിക്ഷ വലിച്ചുകൊണ്ട് യൂണിയന് പ്രസിഡന്റ് പി.വി.ബിനേഷ്, സെക്രട്ടറി എം.പി.സെന്‍ എന്നിവരും റിക്ഷയെ പിന്തുടര്ന്ന് യൂണിയന്റെ ബാനറിന് പിന്നില്‍ യൂണിയന്റെ മറ്റ് നേതാക്കളും ശാഖായോഗങ്ങളുടെ ബാനറുകള്‍ക്ക് പിന്നില്‍ പീത പതാകകളേന്തി പ്രവര്‍ത്തകരും നീങ്ങി.
നിരവധി വാദ്യമേളങ്ങളും കലാരൂപങ്ങളും നിശ്ചല ദൃശ്യങ്ങളും ഘോഷയാത്രയ്ക്ക് കൊഴുപ്പേകി. കച്ചേരിക്കവല, കച്ചേരിക്കവല, പടിഞ്ഞാറെ ഗോപുരം, വടക്കേനട, ടി.കെ.മാധവന് സ്ക്വയര്‍ ,കൊച്ചുകവല, ബസ് സ്റ്റാന്റ്, കച്ചേരിക്കവല വഴി ഘോഷയാത്ര സമ്മേളന സ്ഥലമായ ആശ്രമം സ്കൂളില്‍ എത്തിച്ചേര്‍ന്നു.







