
തിരുവനന്തപുരം: മാസപ്പടിക്കേസില്‍ വീണ തായിക്കണ്ടി അറസ്റ്റിലാകുന്ന നിമിഷം മുഹമ്മദ് റിയാസും പിണറായി വിജയനും രാജിവയ്ക്കും. നിലവിലെ സാഹചര്യത്തില്‍ പിണറായി പ്രതിപക്ഷ നേതൃസ്ഥാനത്തിരിക്കാനുള്ള സാഹചര്യമില്ലെന്നാണ് വിവരങ്ങള്‍ പുറത്തുവരുന്നത്. വീണ മാസപ്പടിക്കേസില്‍ അറസ്റ്റിലായാല്‍ പിണറായി വിജയവും മുഹമ്മദ് റിയാസിനും എംഎല്‍എമാരായി തുടരാന്‍ ധാര്‍മിക അവകാശം നഷ്ടപ്പെടും. പിണറായി വിജയനും എംവി ഗോവിന്ദനും എത്ര ബലം പിടിച്ചാലും രാജിവയ്ക്കും വരെ പാര്‍ട്ടിക്കുള്ളില്‍ വന്‍പ്രതിഷേധം ഉയരുമെന്ന് വ്യക്തമാണ്. നിലവിലെ സാഹചര്യത്തില്‍ പിണറായി വിജയന് രാഷ്ട്രീയത്തില്‍ നിന്നുതന്നെ വിടുതല്‍ നേടാനാണ് സാധ്യതയും സാഹചര്യവും.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ എക്സാലോജിക് കമ്പനിക്ക് വിദേശത്തും അക്കൗണ്ട് ഉണ്ടെന്നും അതില്‍ കോടികളുടെ നിക്ഷേപമുണ്ടെന്നുമാണ് ഇഡിക്ക് സൂചന ലഭിച്ചിരിക്കുന്നത്. ഇതേ കമ്പനിയിലേക്ക് കരിമണല്‍ കമ്പനി മാത്രമല്ല മറ്റ് പല വ്യക്തികളും കമ്പനികളും സ്ഥാപനങ്ങളും പണം കൊടുത്തിട്ടുണ്ടെന്നും മറ്റ് പലരുടെയും പേരിലേക്ക് പണം മാറ്റിയിട്ടുണ്ടെന്നുമാണ് ഇഡി കരുതുന്നത്. നിലവിലെ സാഹചര്യത്തില്‍ അടുത്തയാഴ്ച വീണയ്ക്ക് ഇഡി സമന്‍സ് നല്‍കും. നിരവധി അനവധി തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും ഇഡി വീണയെ ചോദ്യം ചെയ്യുക. കേരളത്തിന് പുറത്ത് ബാംഗ്ലൂരിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യാനും പിന്നാലെ അറസ്റ്റ് ചെയ്യാനുമാണ് നീക്കം. ഈ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം ഉള്‍പ്പെടെ നടപടികള്‍ക്ക് വീണ നീക്കം നടത്തുന്നതായി അറിയുന്നു.
അബുദാബി കൊമേഴ്സ് ബാങ്കില്‍ എക്സാ ലോജിക്കിന് അക്കൗണ്ട് ഉണ്ടെന്നും ഇതിലൂടെ കോടിക്കണക്കിന് രൂപയുടെ ഇടപാട് നടന്നിട്ടുണ്ടെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. വീണ വിജയന്റെയും എം. സുനീഷ് എന്നൊരാളുടെയും പേരില്‍ ഉള്ളതാണ് അക്കൗണ്ട്. ലാവലിന്‍, പി.ഡബ്ല്യു.സി എന്നിവയും നിലവില്‍ സംശയത്തിലുള്ള കമ്പനികളാണ്. മാസപ്പടിക്കേസില്‍ അന്വേഷണം തുടരാനാവശ്യമായ നിര്‍ണായക തെളിവുകള്‍ ലഭിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കിയിരിക്കെ വീണയുടെ അറസ്റ്റ് ഒട്ടും വൈകില്ല. സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടില്‍ ലഭിച്ച തെളിവുകളുടെ വിശദാംശങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഡയറക്ടറേറ്റിനെ അറിയിക്കുകയും ചെയ്തു. പിണറായി വിജയന്റെ വീട്ടിലടക്കം 12 കേന്ദ്രങ്ങളിലാണ് ഇഡി കഴിഞ്ഞദിവസം പരിശോധന നടത്തിയത്. നിര്‍ണായകമായ പല രേഖകളും ഈ പരിശോധനയില്‍ ലഭിച്ചെന്നാണ് ഇഡി ഡയറക്ടറേറ്റിനെ അറിയിച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിഎംആര്‍എല്ലിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുടെ അടക്കം അഞ്ച് ഉദ്യോഗസ്ഥരുടെ മൊഴി നേരത്തേ എടുത്തിരുന്നു. മാസപ്പടി കേസില്‍ കള്ളപ്പണ നിരോധന നിയമപ്രകാരം അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനുള്ള പൂര്‍ണമായ തെളിവുകള്‍ ഇപ്പോള്‍ തങ്ങള്‍ക്ക് ലഭിച്ചതായും ഇഡി പറയുന്നു. മൊഴികളെ സാധൂകരിക്കാന്‍ പാകത്തിന് രേഖാമൂലമുള്ള തെളിവുകള്‍ എല്ലാം ലഭിച്ചതായാണ് ഇഡി സൂചിപ്പിക്കുന്നത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറുടെ നിര്‍ദേശം ലഭിച്ചാലുടന്‍ വീണയെ ചോദ്യം ചെയ്യാനുള്ള നീക്കം ആരംഭിക്കും. കഴിഞ്ഞ ദിവസം പ്രാഥമിക മൊഴിയെടുക്കല്‍ മാത്രമാണ് നടന്നതെന്നും തെളിവുകള്‍ കൂടിവെച്ചുകൊണ്ട് വിശദമായ ചോദ്യംചെയ്യല്‍ വേണമെന്നും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെയും ഇതോടൊപ്പം ചോദ്യംചെയ്യാന്‍ വിളിപ്പിക്കും.ഈ നീക്കങ്ങള്‍ മുന്നില്‍ക്കണ്ട്, അന്വേഷണം തടയണം എന്നാവശ്യപ്പെട്ടാണ് സിഎംആര്‍എല്‍ കമ്പനി ഹൈക്കോടതിയെ സമീപിച്ചത്. അടിയന്തര പ്രാധാന്യത്തോടെ ഈ ഹര്‍ജി പരിഗണിക്കണം എന്നുകാണിച്ച് സിഎംആര്‍എല്‍ കമ്പനി നീ്ക്കം നടത്തുന്നത്. വീണയുടെ അറസ്റ്റ് ഒഴിവാക്കാനും കേസ് മുന്നോട്ടുകൊണ്ടുപോകാനുമാണ് പിണറായി വിജയനും നേതാക്കളും ശ്രമം നടത്തുന്നത്.
സിഎംആര്‍എല്ലും എക്സാലോജിക്കും തമ്മിലുള്ള സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയന്റെ മകള്‍ വീണ ടിയുടെ ബാങ്ക് അക്കൗണ്ട് ഇഡി മരവിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ മാസപ്പടി സംബന്ധിച്ച എല്ലാ തെളിവുകളും ഇഡിക്ക് ലഭിച്ചിട്ടുമുണ്ട്. വീണയുടെ ബാങ്ക് സ്ഥിരനിക്ഷേപത്തിന്റെ രേഖകളും ഇഡി പിടിച്ചെടുത്തിരുന്നു. 242 അക്കൗണ്ടുകളിലായി ഏകദേശം 18.36 കോടി രൂപ മരവിപ്പിച്ചതായി ഇഡി.പരിശോധനയില്‍ കണ്ടെത്തിക്കഴിഞ്ഞു. ഇതു കൂടാതെയാണ് വിദേശത്തും നിക്ഷേപമുള്ളത്. മുഖ്യമന്ത്രിയുടെ മകള്‍ സിഎംആര്‍എല്‍ കമ്പനിക്ക് എന്തു സേവനമാണ് ചെയ്തുകൊടുത്തതെന്നും ഒരു സേവനവും ചെയ്യാതെ മാസം അഞ്ചു ലക്ഷം രൂപ എന്തിന് ശമ്പളം കൊടുത്തുവെന്നുമാണ് ഇഡിയുടെ ചോദ്യം.
കണ്ണൂരിലെയും കോഴിക്കോട്ടെയും റെയ്ഡില്‍ ഒന്നും കണ്ടെത്തനായില്ലെ…







