
കോർപ്പറേഷൻ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ, വിവിധ ഹോട്ടലുകളിൽ നിന്നായി പഴകിയ ഭക്ഷണം പിടികൂടി; 34 ഹോട്ടലുകളിലായി നടത്തിയ പരിശോധനയിൽ, 21 ഹോട്ടലുകൾക്ക് നോട്ടീസ്; 5 ഹോട്ടലുകൾക്ക് പിഴയും
തൃശ്ശൂർ: തൃശ്ശൂരിലെ വിവിധ ഹോട്ടലുകളിൽ നിന്നായി പഴകിയ ഭക്ഷണം പിടികൂടി. തൃശൂർ കോർപ്പറേഷൻ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് 5 ഹോട്ടലുകളിൽ നിന്നായി പഴകിയ ഭക്ഷണം പിടികൂടിയത്.
ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ നാല് സ്‌ക്വാഡുകൾ ആയി തിരിഞ്ഞ് 34 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. 21 ഹോട്ടലുകൾക്ക് ന്യൂനതകൾ പരിഹരിക്കാൻ നോട്ടീസ് നൽകി.
5 ഹോട്ടലുകൾക്ക് പിഴ അടപ്പിച്ചു. രാമവർമപുരം ബെ ലീഫ്, ഈസ്റ്റ് ഫോർട്ടിലെ നവ്യ റസ്റ്റോറന്റ്, കൊക്കാലെയിലെ നാഷണൽ സ്റ്റോർ, പൂങ്കുന്നത്തെ അറേബ്യൻ ട്രീറ്റ്, വെസ്റ്റ് ഫോർട്ടിലെ കിൻസ് ഹോട്ടൽ എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0