കേരള പൊതുജനാരോഗ്യ നിയമത്തിന് വിരുദ്ധമായി വൃത്തിഹീനമായി ഹോട്ടൽ നടത്തി; ഉടമയ്ക്ക് 10,500 രൂപ പിഴ
മാനന്തവാടി: വൃത്തിഹീനമായ സാഹചര്യത്തിൽ ഹോട്ടൽ നടത്തിയതിന് ഉടമക്ക് 10,500 രൂപ പിഴ. ഹോട്ടൽ ഉടമ കോളാർമുണ്ട വീട്ടിൽ സുരേന്ദ്രനാണ് മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് കോടതി 2 പിഴ വിധിച്ചത്. തിരുത്തൽ നിർദേശങ്ങൾ നോട്ടീസ് മുഖേന നൽകിയിരുന്നുവെങ്കിലും പാലിച്ചില്ല.
ഇതേതുടർന്നാണ് അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടറും പൊതുജനാരോഗ്യ വിഭാഗം ജീവനക്കാരുമാണ് പരിശോധന നടത്തി പിഴയടിച്ചത്. കേരള പൊതുജനാരോഗ്യ നിയമം 2024 നിലവിൽ വന്ന ശേഷം വയനാട് ജില്ലയിൽ ആദ്യമായി രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധി.
കേരള പൊതുജനാരോഗ്യ നിയമത്തിന് വിരുദ്ധമായി തിരുനെല്ലി ഗ്രാമ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന അമൃത മെസ് ഹൗസ് ഉടമയ്ക്കാണ് പിഴ വിധിച്ചിരിക്കുന്നത്. കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പക്ടർ ബിനു കുര്യന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർമാരായ യു. സന്ധ്യാറാണി, റിറ്റു ഷാജി, ഷീജ കാതറിൻ എന്നിവരും പങ്കെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്നാണ് ജില്ല പബ്ലിക് ഹെൽത്ത് ഓഫിസറുടെ ചുമതല വഹിക്കുന്ന ജില്ല മെഡിക്കൽ ഓഫിസർ ഡോ. പി. ദിനീഷിന്റെ നിർദേശ പ്രകാരം പ്രാദേശിക പബ്ലിക് ഹെൽത്ത് ഓഫിസർ ഡോ. കെ.സി. ശ്രീജയുടെ മാർഗനിർദേശത്തിൽ കേസ് എടുത്തത്.