തിരുവനന്തപുരം ഡിജിറ്റൽ സർവകലാശാലയുടെ ഹോസ്റ്റലിൽ നൽകിയ ആഹാരത്തിൽ ചത്ത പല്ലിയെ കണ്ടെത്തി
തിരുവനന്തപുരം: തിരുവനന്തപുരം ഡിജിറ്റൽ സർവകലാശാലയുടെ ഹോസ്റ്റൽ മെസ്സിൽ വിളമ്പിയ അച്ചാറിൽ ചത്ത പല്ലിയെ കണ്ടെത്തി. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിനിടയാണ് അച്ചാറിൽ ചത്ത പല്ലിയെ കണ്ടെത്തിയത്.
ഇതിനു മുൻപും ഹോസ്റ്റൽ ഭക്ഷണത്തിൽ നിന്ന് പുഴുവിനെയും പാറ്റയെയും കണ്ടെത്തിയിട്ടുണ്ടെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. 300 ലധികം വിദ്യാർഥികളാണ് ഹോസ്റ്റലിൽ താമസിക്കുന്നത്.
മോശം ഭക്ഷണത്തെക്കുറിച്ച് പലതവണ പരാതി പറഞ്ഞിട്ടും അധികൃതർ നടപടി സ്വീകരിച്ചില്ലെന്നും വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു. വിദ്യാർത്ഥികൾ മംഗലപുരം പോലീസിലും ഭക്ഷ്യസുരക്ഷാ വിഭാഗത്തിലും മന്ത്രി ആർ ബിന്ദുവിനും പരാതി നൽകി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0