ആശുപത്രി കാന്‍റീനില്‍ ലഘുഭക്ഷണം സൂക്ഷിച്ച ചില്ല് അലമാരയില്‍ ഓടിനടന്ന് വയറുനിറച്ച്‌ എലി ; കാന്‍റീന്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടു.

ആശുപത്രി കാന്‍റീനില്‍ ലഘുഭക്ഷണം സൂക്ഷിച്ച ചില്ല് അലമാരയില്‍ ഓടിനടന്ന് വയറുനിറച്ച്‌ എലി ; കാന്‍റീന്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടു.

ചെന്നൈ : ചെന്നൈയിലെ സ്റ്റാൻലി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സംഭവം. ദൃശ്യം പുറത്തുവന്നതിന് പിന്നാലെ കാന്‍റീന്‍ അടച്ചുപൂട്ടി.കാന്‍റീനില്‍ എത്തിയ ഒരു രോഗിയുടെ ബന്ധുവാണ് ദൃശ്യം പകര്‍ത്തിയത്.

 

 

 

 

 

 

ഭക്ഷണം സൂക്ഷിക്കുന്ന അലമാരയില്‍ എലി ഓടിനടക്കുന്നത് ചൂണ്ടിക്കാട്ടിയപ്പോള്‍, അതിലെ ഭക്ഷണം പഴകിയതാണെന്നും ആര്‍ക്കും നല്‍കില്ലെന്നുമായിരുന്നു  കാന്‍റീന്‍ ജീവനക്കാരുടെ മറുപടി. ദീപാവലി അവധിയിലായിരുന്നു ജീവനക്കാര്‍. കഴിഞ്ഞ രണ്ട് ദിവസമായി കാന്റീൻ അടച്ചിട്ടിരിക്കുകയായിരുന്നു. ആര്‍ക്കും ആ അലമാരയിലെ ഭക്ഷണം നല്‍കിയിട്ടില്ലെന്നും കാന്‍റീന്‍ ജീവനക്കാര്‍ വിശദീകരിച്ചു.

 

 

 

 

 

 

 

എന്നാല്‍ സംഭവത്തിന്‍റെ ദൃശ്യം പുറത്തുവന്നതോടെ ആശുപത്രി ഡീൻ ഡോ പി ബാലാജി കാന്‍റീന്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടു. പഴകിയ ഭക്ഷണം പൂര്‍ണമായി കാന്‍റീനില്‍ നിന്ന് നീക്കി. നല്ലതുപോലെ വൃത്തിയാക്കിയ ശേഷമേ ഇനി കാന്‍റീന്‍ തുറക്കൂ എന്നും ഡീന്‍ അറിയിച്ചു. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ കാന്‍റീന്‍ മാനേജര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. 5000 രൂപ പിഴയടക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കാന്‍റീന്‍ അണുവിമുക്തമാക്കാനും ശുചിത്വ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാനും നിര്‍ദേശം നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group