play-sharp-fill
സ്ത്രീകളിൽ മാത്രമല്ല പുരുഷന്മാരിലുമുണ്ട് ഹോർമോൺ പ്രശ്നങ്ങൾ; ഹോർമോൺ അളവിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമ്പോൾ പുരുഷന്മാർ നേരിടുന്ന ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾ

സ്ത്രീകളിൽ മാത്രമല്ല പുരുഷന്മാരിലുമുണ്ട് ഹോർമോൺ പ്രശ്നങ്ങൾ; ഹോർമോൺ അളവിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമ്പോൾ പുരുഷന്മാർ നേരിടുന്ന ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾ

സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും ഹോർമോൺ പ്രശ്നങ്ങൾ ഉണ്ടാകാമെന്ന് വിദ​ഗ്ധർ പറയുന്നു. സ്ത്രീകളെപ്പോലെ പുരുഷന്മാർക്കും അവരുടെ ജീവിതത്തിലുടനീളം ഹോർമോൺ അളവിൽ ഏറ്റക്കുറച്ചിലുകൾ അനുഭവപ്പെടാം. ഇത് വിവിധ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.

പുരുഷന്മാരിൽ ഉണ്ടാകുന്ന സാധാരണ ഹോർമോൺ പ്രശ്നങ്ങൾ

കുറഞ്ഞ ടെസ്റ്റോസ്റ്റിറോൺ ലെെം​ഗിക ആരോ​ഗ്യത്തെയും ക്ഷീണത്തിനും പേശികളിൽ ബലക്കുറവിനും ഇടയാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൈറോയ്ഡ് ഹോർമോണുകളിലെ അസന്തുലിതാവസ്ഥ മെറ്റബോളിസം, ഊർജ്ജ നില, ഭാരം നിയന്ത്രിക്കൽ എന്നിവയെ ബാധിക്കും.

വയറിലെ കൊഴുപ്പ് പലപ്പോഴും ഹോർമോൺ അസന്തുലിതാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. അടിവയറ്റിൽ കൊഴുപ്പ് കൂടുന്നത് വിവിധ ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കാം. ഭക്ഷണത്തിൽ കറുവപ്പട്ട ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും.

പുരുഷന്മാരിൽ കണ്ട് വരുന്ന മറ്റൊരു ഹോർമോൺ‌ പ്രശ്നമാണ് ഗൈനക്കോമാസ്റ്റിയ. അതായത്, പുരുഷ സ്തനങ്ങൾ വർദ്ധിക്കുന്ന രോ​ഗാവസ്ഥ. ഈസ്ട്രജൻ്റെ അളവ് വർധിക്കുന്നത് പോലെയുള്ള ഹോർമോൺ അസന്തുലിതാവസ്ഥ മൂലം പുരുഷന്മാരിൽ വലുതായ സ്തനങ്ങൾ ഉണ്ടാകാം. ബ്രോക്കോളി, കോളിഫ്ലവർ തുടങ്ങിയ പച്ചക്കറികൾ ഹോർമോണുകളുടെ അളവ് സന്തുലിതമാക്കാനും ഈസ്ട്രജൻ്റെ അളവ് കുറയ്ക്കാനും സഹായിക്കും.

മറ്റൊരു ഹോർമോൺ പ്രശ്നമാണ് കഷണ്ടി. ഈ അവസ്ഥ പലപ്പോഴും ഉയർന്ന അളവിലുള്ള ഡിഎച്ച്ടിയുമായി (ഡൈഹൈഡ്രോട്ടെസ്റ്റോസ്റ്റിറോൺ) ബന്ധപ്പെട്ടിരിക്കുന്നു.

പുരുഷന്മാരിലെ ഹോർമോൺ അസന്തുലിതാവസ്ഥ നിയന്ത്രിക്കുന്നതിനുള്ള ജീവിതശൈലി ഘടകങ്ങൾ

പതിവ് വ്യായാമം ഹോർമോണുകളെ നിയന്ത്രിക്കാനും സമ്മർദ്ദം കുറയ്ക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

കോർട്ടിസോളിൻ്റെ അളവ് കുറയ്ക്കുന്നതിന് യോഗ, ധ്യാനം എന്നിവ ശീലമാക്കുക.

ഹോർമോൺ ബാലൻസ് നിയന്ത്രിക്കുന്നതിനും ഗുണനിലവാരമുള്ള ഉറക്കം പ്രധാന പങ്കാണ് വഹിക്കുന്നത്.

അമിതമായ മദ്യപാനവും സംസ്കരിച്ച ഭക്ഷണങ്ങളും ഹോർമോൺ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.