play-sharp-fill
സോഷ്യൽ പോലീസിംഗിന്റെ ഭാഗമായി നടപ്പാക്കുന്ന ഹോപ്പ് പദ്ധതിയുടെ  കോട്ടയം ജില്ലയുടെ  2024-25 വർഷത്തേക്കുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം; “പ്രതീക്ഷോത്സവം 2024” എന്ന പേരിൽ കോട്ടയം പോലീസ് ക്ലബ്ബിൽ സംഘടിപ്പിച്ച  പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് എ ഐപിഎസ് നിർവഹിച്ചു

കോട്ടയം: സോഷ്യൽ പോലീസിംഗിന്റെ ഭാഗമായി നടപ്പാക്കുന്ന ഹോപ്പ് പദ്ധതിയുടെ കോട്ടയം ജില്ലയുടെ 2024-25 വർഷത്തേക്കുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി.

പ്രതീക്ഷോത്സവം 2024 എന്ന പേരിൽ കോട്ടയം പോലീസ് ക്ലബ്ബിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് എ. ഐ.പി.എസ് നിർവഹിച്ചു.

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ വിജയത്തിലെത്താൻ സാധിക്കാത്ത കുട്ടികളെ കണ്ടെത്തി അവർക്ക് ആവശ്യമായ പരിഗണന നൽകി പഠനത്തിലേക്ക് നയിക്കുന്ന പദ്ധതിയാണ് ഹോപ്പ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചടങ്ങിൽ അഡീഷണൽ എസ്.പി വിനോദ് പിള്ള, നർക്കോട്ടിക് സെൽ ഡിവൈഎസ്പി തോമസ് എ.ജെ, എസ്.പി.സി അഡീഷണൽ ഡിസ്ട്രിക്ട് നോഡൽ ഓഫീസർ ജയകുമാർ ഡി, ജനമൈത്രി അഡീഷണൽ ഡിസ്ട്രിക്ട് നോഡൽ ഓഫീസർ മാത്യു പോൾ, മഹാരാജാസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ തോമസ് കുട്ടി സി.ഒ, എ.എസ്.ഐ പ്രമോദ് പി.ആർ തുടങ്ങിയവരും പങ്കെടുത്തു.

ജില്ലയിൽ ഈ വർഷം ഹോപ്പ് പദ്ധതിയിൽ 84 ഓളം കുട്ടികളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.