ഹൂലാഹൂപ്പ് സ്പിൻ ചെയ്ത് വേൾഡ് ബുക്ക് ഓഫ് റെക്കാർഡ്സിൽ ഇടം നേടി എട്ടുവയസുകാരി റുമൈസ ഫാത്തിമ: വൈക്കം സത്യഗ്രഹ സ്മാരക ഹാളിലായിരുന്നു അവിസ്മരണീയ പ്രകടനം ;വീഡിയോ കാണാം.
വൈക്കം: ഹൂലാഹൂപ്പ് സ്പിൻ ചെയ്ത് വേൾഡ് ബുക്ക് ഓഫ് റെക്കാർഡ്സിൽ ഇടം നേടി എട്ടുവയസുകാരി . വൈക്കം നഗരസഭ മുൻ വൈസ് ചെയർമാൻ അബ്ദുൾ സലാം റാവുത്തറുടെ
കൊച്ചുമകളും കൊടുങ്ങല്ലൂർ മാനംകേരിൽ മുഹമ്മദ് റഫീഖ്, സിനിയ ദമ്പതികളുടെ ഇരട്ട കുട്ടികളിൽ ഇളയ മകളുമായ റുമൈസ ഫാത്തിമയാണ് വൈക്കം സത്യഗ്രഹ സ്മാരകഹാളിൽ ഇന്ന് രാവിലെ എട്ടിന് ഹൂലാഹൂപ്പ് സ്പിൻ ചെയ്യാൻ ആരംഭിച്ചത്.
4മണിക്കൂർ 39 മിനിറ്റ് 12. സെക്കന്റിൽ അവസാനിപ്പിച്ചു. രാവില 8.30-ന് തുടങ്ങി 1.04 – ന് അവസാനിപ്പിച്ചു. നിലവിലുള്ള റിക്കാർഡ് 1 മണിക്കൂർ 48 മിനിറ്റാണ്. ഇതിന്റെ നാല് ഇരട്ടി സമയം കൂടി റുമൈസ ഫാത്തിമ സ്പിൻ ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രകടനത്തിനിടയിൽ മുതിർന്നവർക്കും കുട്ടികൾക്കുമൊപ്പം നൃത്തം ചെയ്തും ലഘുഭക്ഷണം കഴിച്ചും ചിത്രം വരച്ചും പമ്പരം കറക്കിയും ഉടുപ്പു മാറിയുമൊക്കെ കൊച്ചു കുറുമ്പത്തി പ്രേക്ഷകരെ വിസ്മയിപ്പിച്ചു.
കൊടുങ്ങല്ലൂർ ഭാരതിയ വിദ്യാഭവൻ വിദ്യാമന്ദിറിലെ മൂന്നാംക്ലാസ് വിദ്യാർഥിയാണ് റുമൈസ ഫാത്തിമ. റെന പർവ്വിൻ, റൈഹാൻ മുഹമ്മദ് എന്നിവർ സഹോദരങ്ങളാണ്. കോതമംഗലം കേന്ദ്രമായി പ്രവർത്തിക്കുന്ന ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബാണ് പ്രോഗ്രാം സംഘടിപ്പിച്ചത്.
തുടർച്ചയായി മൂന്ന് മുതൽ നാലുമണിക്കൂർ വരെ സ്പിൻ ചെയ്യുവാൻ റുമൈസ സ്വന്തമായി പരിശീലനം നടത്തിയിട്ടുണ്ടെന്ന് പ്രോഗ്രാം കോഡിനേറ്റർ ഷിഹാബ് കെ. സൈനു പറഞ്ഞു. രാവിലെ മോൻസ് ജോസഫ് എം എൽ എ പരിപാടി ഉദ്ഘാടനം ചെയ്തു.