സ്വവർഗ്ഗരതിയേയും സ്ത്രീസുരക്ഷയേയും പറ്റി സംസാരിക്കുന്ന കോട്ടയം കങ്ങഴ സ്വദേശിയുടെ ഹോമോ എന്ന ഹ്രസ്വചിത്രം വൈറലാകുന്നു.
സ്വന്തം ലേഖകൻ
കോട്ടയം: സ്വവര്‍ഗ്ഗരതിയെയും സ്ത്രീസുരക്ഷയെയും പറ്റി സാംസ്‌കാരിക്കുന്ന ഹോമോ എന്ന ഹ്രസ്വചിത്രം വൈറലാകുന്നു.ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെല്ലിലേക്കും ഈ ഹൃസ്വ ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
സ്വവര്‍ഗ്ഗരതിയെ ആസ്പദമാക്കിയാണ് ഹൃസ്വചിത്രത്തിന്റെ കഥ മുൻപോട്ട് പോകുന്നത്. വീടുകളില്‍ പോലും സ്ത്രീകൾക്ക് സുരക്ഷതരല്ലാതാകുന്ന സമയങ്ങളിൽ സ്വവര്‍ഗ്ഗരതി സ്ത്രീസുരക്ഷയ്ക്ക് പ്രയോജനമാവുമോ എന്ന ചോദ്യമാണ് ചിത്രം സമൂഹത്തോട് ചോദിക്കുന്നത്. സ്വവര്‍ഗ്ഗരതിയെ പലപ്പോഴും സമൂഹം പരിഹാസരൂപേണെയാണ് കാണുന്നത് ആ കാഴ്ചപ്പാടിനെ തിരുത്തികൊണ്ടാണ് ഹോമോ പ്രേക്ഷകരില്‍ എത്തുന്നത്.
കങ്ങഴ സ്വദേശി വിഷ്ണു ജയകുമാറാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. ഇത്തരത്തിലൊരു വിഷയത്തെ മികച്ച രീതിയില്‍ പ്രേക്ഷകരിലേക്കെത്തിച്ച വിഷ്ണുവിന് അഭിനന്ദന പ്രവാഹമാണ്. ആയിരക്കണക്കിനാളുകളാണ് ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് ചിത്രം യുട്യൂബില്‍ കണ്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചിത്രത്തിന്റെ ക്യാമറയും എഡിറ്റിംഗും കൈകാര്യ ചെയ്തിരിക്കുന്നത് അജ്മല്‍ സിനാജാണ്. സാമൂഹ്യപ്രവര്‍ത്തകനും അധ്യാപകനും കൂടിയായ അനില്‍ ശ്രായിയാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.