play-sharp-fill
എച്ച്.എൻ.എൽ ഒരു മാസത്തിനകം സംസ്ഥാന സർക്കാരിന് സ്വന്തം: ഉടമസ്ഥാവകാശം ഒരു മാസത്തിനകം കൈമാറും

എച്ച്.എൻ.എൽ ഒരു മാസത്തിനകം സംസ്ഥാന സർക്കാരിന് സ്വന്തം: ഉടമസ്ഥാവകാശം ഒരു മാസത്തിനകം കൈമാറും

സ്വന്തം ലേഖകൻ

കോട്ടയം : എച്ച്എന്‍എല്ലിന്റെ ഉടമസ്ഥതാ കൈമാറ്റം ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും. ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡിന്റെ ഭാവി പരിപാടികള്‍ ആലോചിക്കാന്‍ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.

കമ്പനിയുടെ ഉടമസ്ഥത കൈമാറുന്നതിനുള്ള നടപടികള്‍ ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തികരിക്കാന്‍ യോഗത്തില്‍ തീരുമാനമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതിയ പേപ്പര്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം ഒരു മാസത്തിനകം ചേരുന്നതിനുള്ള രൂപത്തില്‍ വിദഗ്ധ സമിതി നിലവിലുള്ള സ്ഥിതി പരിശോധിച്ച് നിര്‍ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

ആകെയുള്ള ഭൂമിയില്‍ ആവശ്യമായത് നിലനിര്‍ത്തി ബാക്കി അളന്ന് തിട്ടപ്പെടുത്തി അതിന്റെ ഉപയോഗം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കിന്‍ഫ്രയെ ചുമതലപ്പെടുത്തി.

വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരായ ഡോ. കെ. ഇളങ്കോവന്‍, എപിഎം മുഹമ്മദ് ഹനീഷ് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.