play-sharp-fill
ഹെഡ്മാസ്റ്റർ ആത്മഹത്യ ചെയ്തത് സഹപ്രവർത്തകരുടെ മാനസിക പീഡനത്തെ തുടർന്ന് ; സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് അധ്യാപക സംഘടന രംഗത്ത്

ഹെഡ്മാസ്റ്റർ ആത്മഹത്യ ചെയ്തത് സഹപ്രവർത്തകരുടെ മാനസിക പീഡനത്തെ തുടർന്ന് ; സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് അധ്യാപക സംഘടന രംഗത്ത്

സ്വന്തം ലേഖകൻ

വയനാട്: പൂക്കോട് എംആർഎസ് ഹെഡ്മാസ്റ്റർ പി വിനോദ് ആത്മഹത്യ ചെയ്തത് സഹപ്രവർത്തകരുടെ മാനസിക പീഡനത്തെ തുടർന്ന്. സ്‌കൂളിലെ ചില സഹപ്രവർത്തകരിൽ നിന്നേറ്റ മാനസിക പീഡനത്തെ തുടർന്നാണ് അധ്യാപകൻ ആത്മഹത്യ ചെയതതെന്നാണ് പുറത്തുവരുന്ന പ്രാഥമിക വിവരങ്ങൾ. ,സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് അധ്യാപക സംഘടന രംഗത്ത് വന്നിട്ടുണ്ട്.

മരിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് സഹപ്രവർത്തകരുടെ ഭാഗത്ത് നിന്നും സ്‌കൂളിൽ വച്ചുണ്ടായ ദുരനുഭവങ്ങൾ വിവരിച്ചുകൊണ്ട് സംഘടനയ്ക്ക് അധ്യാപകൻ പരാതി നൽകിയിരുന്നു. ഇതേ കാര്യങ്ങൾ സൂചിപ്പിച്ചുള്ള കുറിപ്പ് വീട്ടിൽനിന്നും കുടുംബാംഗങ്ങൾക്കും ലഭിച്ചിട്ടുണ്ട്. സമഗ്രമായ അന്വേഷണം ആവശ്യപ്പെടുമെന്ന് അധ്യാപകർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ പി.വിനോദൻ മാസ്റ്ററെ ഞായറാഴ്ച രാവിലെയാണ് പയ്യോളിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് മുൻപ് വീട്ടിൽ എഴുതിവച്ച കുറിപ്പിൽ താൻ കടുത്ത മാനസിക സമ്മർദത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് അധ്യാപകൻ പറയുന്നു.

സഹപ്രവർത്തകരിൽ ചിലർ തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും കുറിപ്പിൽ വെളിപ്പെടുത്തുന്നുണ്ട്. അധ്യാപകന്റെ കുറിപ്പ് വൈകാതെ കുടുംബം കേസന്വേഷിക്കുന്ന പയ്യോളി സിഐക്ക് കൈമാറുമെന്ന് പറഞ്ഞു.

Tags :