തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐയെ കാണാനില്ലെന്ന് പരാതി; കാണാതായതിനുശേഷം കണ്ണൂർ ജില്ലയിലെ എ.ടി.എമ്മില്‍ നിന്നും പണം പിൻവലിച്ചതായി സൂചന; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
തൃപ്പൂണിത്തുറ: ഹില്‍പാലസ് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ. ബൈജുവിനെ കാണാനില്ലെന്ന് പരാതി. വ്യാഴാഴ്ച വൈകീട്ട് മുതലാണ് എ.എസ്.ഐയെ കാണാതായത്.
വ്യാഴാഴ്ച വൈകീട്ട് എരൂരിലെ വീട്ടില്‍ നിന്നും ഇറങ്ങിയ ശേഷം ബൈജുവിന്‍റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാവുകയും യാതൊരു വിവരവും ലഭിക്കാതാവുകയുമായിരുന്നു.
തുടര്‍ന്ന്, വീട്ടുകാര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ ഹില്‍പാലസ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കണ്ണൂരിലെ ഒരു എ.ടി.എമ്മില്‍ നിന്നും ബൈജു പണം പിൻവലിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി ഹില്‍പാലസ് സി.ഐ. പറഞ്ഞു.
Third Eye News Live
0