ക്ലാസ് മുറിയിൽ ഹിജാബ് ധരിക്കാൻ അനുവദിച്ചില്ല ; ടിസി വാങ്ങി മുസ്ലീം പെൺകുട്ടികൾ; മംഗളൂരു ഹമ്പനകട്ട യൂണിവേഴ്സിറ്റി കോളജിലെ അഞ്ച് വിദ്യാർഥിനികളാണ് ടിസിക്ക് അ‌പേക്ഷ നൽകിയത്

ക്ലാസ് മുറിയിൽ ഹിജാബ് ധരിക്കാൻ അനുവദിച്ചില്ല ; ടിസി വാങ്ങി മുസ്ലീം പെൺകുട്ടികൾ; മംഗളൂരു ഹമ്പനകട്ട യൂണിവേഴ്സിറ്റി കോളജിലെ അഞ്ച് വിദ്യാർഥിനികളാണ് ടിസിക്ക് അ‌പേക്ഷ നൽകിയത്

സ്വന്തം ലേഖകൻ

ബംഗളൂരു: ക്ലാസ് മുറിയിൽ ഹിജാബ് ധരിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് കോളജിൽ നിന്നും ടിസി വാങ്ങി മുസ്ലീം പെൺകുട്ടികൾ. മംഗളൂരു ഹമ്പനകട്ട യൂണിവേഴ്സിറ്റി കോളജിലെ അഞ്ച് വിദ്യാർഥിനികളാണ് കോളജിൽനിന്ന് ട്രാൻസ്ഫർ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയത്.

ഇവർ നേരത്തേ ശിരോവസ്ത്രം ധരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോളജ് അധികൃതർക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ, ഇത് നിഷേധിച്ചതിനെ തുടർന്നാണ് ഈ കോളജിലെ പഠനം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദ്യാർഥിനികൾ ടി.സിക്ക് അപേക്ഷിച്ച കാര്യം പ്രിൻസിപ്പൽ അനുസുയ റായ് സ്ഥിരീകരിച്ചു. എന്നാൽ, ചില തിരുത്തലുകൾ വരുത്തിയുള്ള മറ്റൈാരു കത്ത് കൂടി നൽകാൻ ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കിട്ടുന്ന മുറക്ക് കോളജ് മാനേജ്മെന്റ് ടി.സി നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കും.

പരീക്ഷ മൂല്യനിർണയം നടക്കുന്നതിനാൽ അണ്ടർ ഗ്രാജ്വേറ്റ് ക്ലാസുകളുടെ അധ്യയനം തിങ്കളാഴ്ച മുതൽ ഓൺലൈനിൽ ഒരുക്കിയിട്ടുണ്ട്. മുസ്‍ലിം വിദ്യാർഥിനികളിൽ ചിലരൊഴിച്ച് 44 വിദ്യാർഥിനികളും ചട്ടങ്ങൾ പാലിച്ച് ക്ലാസുകളിൽ ഹാജരാകുന്നുണ്ട്.

രണ്ടാംവർഷ പി.യു.സി ഫലം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. യു.ജി കോഴ്സുകൾ അടുത്ത ആഴ്ച മുതൽ തുടങ്ങും. ശിരോവസ്ത്രം അഴിക്കാത്ത മുസ്‍ലിം വിദ്യാർഥിനികൾക്ക് മറ്റ് കോളജുകളിൽ പഠിക്കാൻ പ്രത്യേക പരിഗണന നൽകുമെന്ന് മംഗളൂരു യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പി.എസ്. യാദപാദിത്യ പറഞ്ഞിരുന്നു.