play-sharp-fill
മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും മഴക്കാലങ്ങളില്‍ പതിവ്; ഏത് നിമിഷവും വീടും റോഡും കൃഷിയും നശിക്കാം; കണ്ണീര്‍ തോരാതെ കൂട്ടിക്കല്‍, മുക്കുളം, വടക്കേമല, പ്ലാപ്പള്ളി, കുറ്റിപ്ലാങ്ങാട് ഗ്രാമങ്ങൾ; ഭീതിയിൽ മലയോരജനത

കോട്ടയം: ഉരുള്‍ദുരന്തം ഇനിയും പാഞ്ഞെത്തുമോ എന്ന ഭീതിയിലാണ് മലയോരജനത.

ഇന്നും കണ്ണീര്‍ തോരാത്തവരാണ് കൂട്ടിക്കല്‍, മുക്കുളം, വടക്കേമല, പ്ലാപ്പള്ളി, കുറ്റിപ്ലാങ്ങാട് ഗ്രാമങ്ങളില്‍ കഴിയുന്നത്. കൂട്ടിക്കല്‍ ഉരുള്‍ ദുരന്തത്തില്‍ പന്ത്രണ്ടു പേര്‍ക്കാണ് രണ്ടു വര്‍ഷം മുന്‍പ് ജീവന്‍ നഷ്ടമായത്.

സമാനമായ ഭീതിയാണ് ചോലത്തടം, പാതാമ്പുഴ, തീക്കോയി, അടുക്കം, തലനാട് പ്രദേശവാസികളുടെ മനസിലും. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും മഴക്കാലങ്ങളില്‍ പതിവാണിവിടെ. ഏതു നിമിഷവും വീടും റോഡും കൃഷിയും നശിക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഗമണ്‍, ഒറ്റയീട്ടി പ്രദേശങ്ങളില്‍ കൂറ്റന്‍ കല്ലുകള്‍ ഇടിഞ്ഞുവരാം. മീനച്ചില്‍, പുല്ലകയാര്‍, മണിമലയാര്‍ തീരങ്ങളിലും ഇവിടേക്കൊഴുകുന്ന ചിറ്റാറുകളിലും കുത്തൊഴുക്കുണ്ടാകാം.