play-sharp-fill
മാനദണ്ഡം ലംഘിച്ച്‌ സ്ഥലം മാറ്റം; ഹയര്‍സെക്കൻ്ററി അധ്യാപകരുടെ പൊതുസ്ഥല മാറ്റത്തിന് സ്റ്റേ; നടപടി അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്‍റേത്

മാനദണ്ഡം ലംഘിച്ച്‌ സ്ഥലം മാറ്റം; ഹയര്‍സെക്കൻ്ററി അധ്യാപകരുടെ പൊതുസ്ഥല മാറ്റത്തിന് സ്റ്റേ; നടപടി അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്‍റേത്

തിരുവനന്തപുരം: ഹയർസെക്കൻ്ററി അധ്യാപകരുടെ പൊതുസ്ഥല മാറ്റത്തിന് സ്റ്റേ.

കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലാണ് സ്റ്റേ ചെയ്തത്. പൊതുസ്ഥലം മാറ്റം പരിഗണിക്കുമ്പോള്‍ മാതൃജില്ല, സമീപ ജില്ല എന്നിവ ഒഴിവാക്കി ഔട്ട് സ്റ്റേഷൻ ഡ്യൂട്ടിക്കു മതിയായ മുൻഗണന നല്‍കണമെന്ന് ട്രിബ്യൂണല്‍ നിർദേശിച്ചിരുന്നു.

ഇത് പരിഗണിക്കാതെ ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഇറക്കിയ ഉത്തരവിനാണ് സ്റ്റേ. മാനദണ്ഡം ലംഘിച്ച്‌ സ്ഥലം മാറ്റം നടത്തിയെന്നും ട്രിബ്യൂണല്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്തു ദിവസത്തിനകം ഔട്ട് സ്റ്റേഷൻ ഡ്യൂട്ടിക്കു മതിയായ മുൻഗണന നല്‍കി പുതിയ പട്ടിക പ്രസിദ്ധീകരിക്കണമെന്നും ട്രിബ്യൂണല്‍ നിർദേശമുണ്ട്.