play-sharp-fill
ഹയര്‍സെക്കൻഡറി മോഡല്‍ പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവം; അന്വേഷണം പ്രഖ്യാപിച്ച്‌ പൊതു വിദ്യാഭ്യാസ വകുപ്പ്

ഹയര്‍സെക്കൻഡറി മോഡല്‍ പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവം; അന്വേഷണം പ്രഖ്യാപിച്ച്‌ പൊതു വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: പരീക്ഷക്ക് മുന്നെ പ്ലസ് ടു മോഡല്‍ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു.

കോഴിക്കോട് ജില്ലയിലെ വടകരയിലാണ് സംഭവം. ഇന്നലെ നടന്ന ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യങ്ങളാണ് വാട്ട്സ്‌ആപ്പ് വഴി ചോർന്നത്. വകുപ്പുതല അന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നല്‍കി.

സംഭവത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഡി ജി പിയ്ക്ക് പരാതിയും നല്‍കിയിട്ടുണ്ട്. ഹയർസെക്കൻഡറി ഡയറക്ടറേറ്റ് ജീവനക്കാർ ചോദ്യപേപ്പർ അടങ്ങിയ പാക്കറ്റ് പ്രിൻസിപ്പല്‍മാരേയാണ് ഏല്‍പ്പിക്കുക. ഈ സാഹചര്യത്തില്‍ ചോദ്യപേപ്പർ ചോർന്നത് വളരെ ഗൗരവമായാണ് പൊതു വിദ്യാഭ്യാസ വകുപ്പ് കാണുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരീക്ഷ എഴുതുന്നതിന് മുൻപേ വിദ്യാർത്ഥികള്‍ക്ക് വാട്ട്സ്‌ആപ്പിലൂടെ ചോദ്യപേപ്പർ ലഭിക്കുകയായിരുന്നു. സ്കൂളിലെ നിരവധി കുട്ടികള്‍ക്കാണ് വാട്സ്‌ആപ്പ് അക്കൗണ്ട് വഴിയാണ് ചോദ്യപേപ്പർ ലഭിച്ചിട്ടുള്ളത്.

രാവിലെ 9:30ന് നടക്കേണ്ട പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ രാവിലെ 7 മണി മുതല്‍ തന്നെ വിദ്യാർത്ഥികള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. അച്ചടിച്ച ചോദ്യപേപ്പറിന്റെ ചിത്രം മൊബൈലില്‍ പകർത്തിയ നിലയിലാണ് ഉള്ളത്.

ഈ ചിത്രങ്ങളാണ് വാട്സ്‌ആപ്പ് വഴി പ്രചരിച്ചത്. ഒരാഴ്ച മുൻപാണ് സീല്‍ ചെയ്ത കവറില്‍ ചോദ്യപേപ്പറുകള്‍ സ്കൂളിലേക്ക് എത്തിച്ചത്. ഇവ സ്കൂള്‍ ലോക്കറുകളിലാണ് സൂക്ഷിക്കുക. ഇതിനിടയില്‍ ചോദ്യപേപ്പറുകള്‍ ഗൗരവത്തോടെയാണ് വിദ്യാഭ്യാസ വകുപ്പ് കാണുന്നത്.