വ്യവസ്ഥകൾക്ക് അനുസരിച്ച് മോട്ടർ വാഹനങ്ങളിൽ കൂളിങ് ഫിലിം പതിപ്പിക്കാം; ചട്ടം പാലിച്ച് കൂളിങ് ഫിലിം പതിപ്പിച്ചവരിൽ നിന്ന് പിഴ ഈടാക്കാനാകില്ലെന്ന് ഹൈക്കോടതി; മുന്നിലും പിന്നിലും വശങ്ങളിലും സേഫ്റ്റിഗ്ലാസുകൾക്ക് പകരം ‘സേഫ്റ്റിഗ്ലേസിങ്’ ഉപയോഗിക്കാനും അനുമതി; 70 ശതമാനത്തിൽ കുറയാത്ത സുതാര്യമായ ഫിലിം പതിപ്പിക്കാം; വശങ്ങളിലെ സുതാര്യത 50 ശതമാനത്തിൽ കുറയരുതെന്നും ചട്ടം
എറണാകുളം: മോട്ടർ വാഹനങ്ങളിൽ അംഗീകൃത വ്യവസ്ഥകൾക്ക് അനുസരിച്ച് കൂളിങ് ഫിലിം പതിപ്പിക്കാമെന്ന് ഹൈക്കോടതി. അങ്ങനെ ചട്ടം പാലിച്ച് കൂളിങ് ഫിലിം പതിപ്പിച്ചതിന്റെ പേരിൽ വാഹനങ്ങൾക്ക് പിഴ ഈടാക്കാനാകില്ലെന്നും ജസ്റ്റിസ് എൻ നഗരേഷ് വ്യക്തമാക്കി.
മോട്ടോർ വാഹനചട്ടങ്ങളിലെ ഭേദഗതി പ്രകാരം വാഹനങ്ങളുടെ മുന്നിലും പിന്നിലും വശങ്ങളിലും സേഫ്റ്റിഗ്ലാസുകൾക്ക് പകരം ‘സേഫ്റ്റിഗ്ലേസിങ്’ കൂടി ഉപയോഗിക്കാൻ അനുവദിക്കുന്നുണ്ട്.
മുന്നിലേയും പിന്നിലെയും ഗ്ലാസുകളിൽ 70 ശതമാനത്തിൽ കുറയാത്ത സുതാര്യമായ ഫിലിം പതിപ്പിക്കാമെന്നും വശങ്ങളിലെ സുതാര്യത 50 ശതമാനത്തിൽ കുറയരുതെന്നുമാണ് ചട്ടം പറയുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സേഫ്റ്റിഗ്ലേസിങ് വാഹനങ്ങളിൽ ഘടിപ്പിക്കുന്നതിന് വാഹന നിർമാതാവിനു മാത്രമല്ല വാഹനഉടമക്കും അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്
Third Eye News Live
0