play-sharp-fill
ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരായ ലൈംഗിക പീഡന പരാതിയിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം: കേസെടുക്കുന്നില്ലെന്നും, പ്രതികളെ സർക്കാർ സംരക്ഷിക്കുന്നെന്നും കോടതി ചൂണ്ടിക്കാട്ടി

ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരായ ലൈംഗിക പീഡന പരാതിയിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം: കേസെടുക്കുന്നില്ലെന്നും, പ്രതികളെ സർക്കാർ സംരക്ഷിക്കുന്നെന്നും കോടതി ചൂണ്ടിക്കാട്ടി

 

കൊച്ചി: ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ലൈംഗിക പീഡന പരാതിയിൽ സര്‍ക്കാരിനും മലപ്പുറം പോലീസിനും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പൊന്നാനി സിഐ വിനോദിനെതിരെ കേസെടുത്ത് അന്വേഷിക്കാത്തതെന്തെന്ന് ഹൈക്കോടതി ചോദിച്ചു. സിഐക്കെതിരെ എഫ്‌ഐആര്‍ എടുത്താണ് അന്വേഷിക്കേണ്ടത്.

 

അന്വേഷണം നടത്തേണ്ടെന്നാണോ സര്‍ക്കാരിന്റെ ആവശ്യമെന്നും അന്വേഷിച്ച ശേഷമല്ലേ പരാതി വ്യാജമാണോയെന്ന് പറയുന്നതെന്നും ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. ‌

 

സിഐയും ഡിവൈഎസ്പിയും എസ്പിയും ഉന്നത പോലീസ് ഉദ്യോഗസ്ഥരാണ്. ഡിവൈഎസ്പിയുടെയും എസ്പിയുടെയും പങ്ക് അന്വേഷണത്തില്‍ കണ്ടെത്താം. ബലാത്സംഗക്കുറ്റം ചുമത്താന്‍ എന്ത് അനുമതിയാണ് വേണ്ടെതെന്നും ഹൈക്കോടതി രൂക്ഷമായാണ് ചോദിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പ്രതിയാക്കപ്പെടേണ്ട ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. അതിജീവിതയ്ക്ക് നീതി കിട്ടിയിട്ടില്ലെന്ന് നിരീക്ഷിച്ച ഹൈക്കോടതി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് നിർദ്ദേശിച്ചു. അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി.